'എസ്.പി യതീഷ് ചന്ദ്രയെ പിണറായിയുടെ പ്രേതം പിടികൂടി';എസ്.പിക്കെതിരെ നടപടി വേണമെന്ന് ബിജെപി - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

demo-image

'എസ്.പി യതീഷ് ചന്ദ്രയെ പിണറായിയുടെ പ്രേതം പിടികൂടി';എസ്.പിക്കെതിരെ നടപടി വേണമെന്ന് ബിജെപി

പമ്പ: ശബരിമലയിലെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന് നേരേ മോശമായി പെരുമാറിയ എസ്.പി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. വളരെ സൗമ്യമായി പെരുമാറിയ മന്ത്രിയോട് എസ്.പി മോശമായാണ് പെരുമാറിയതെന്നും, എസ്.പിക്ക് പിണറായി വിജയന്റെ പ്രേതം പിടികൂടിയിട്ടുണ്ടോ എന്നും എ.എൻ. രാധാകൃഷ്ണൻ ചോദിച്ചു. ബി.ജെ.പിക്കാരോട് മാത്രം പോലീസ് തെമ്മാടിത്തരം കാണിച്ചാൽ അംഗീകരിക്കാനാകില്ലെന്നും, എസ്.പിയുടെ ഇടപെടലുകൾ ശരിയായില്ലെന്നുംഎസ്.പിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കാലുതിരുമ്മി നടന്നയാൾക്ക് കേന്ദ്രമന്ത്രി കറുത്തവനായതിനാൽ പരമമായപുച്ഛമാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ബി.ജെ.പി നേതാക്കളും എസ്.പിയുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തന്നോടൊപ്പം വന്ന എല്ലാ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം. എന്നാൽ മന്ത്രിയുടെ വാഹനം കടത്തിവിടാമെന്നും മറ്റുവാഹനങ്ങൾ കടത്തിവിടില്ലെന്നും എസ്.പി വ്യക്തമാക്കി. ഇതോടെയാണ് എസ്.പിയും ബി.ജെ.പി നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഇതിനിടെ കെ.എസ്.ആർ.ടി.സി ബസ് പമ്പയിലേക്ക് പോകുന്നുണ്ടല്ലോ എന്ന് മന്ത്രി ചോദിച്ചപ്പോൾ ബസുകൾ അവിടെ പാർക്ക് ചെയ്യുന്നില്ലെന്നായിരുന്നു എസ്.പിയുടെ മറുപടി. സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും, മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാമെന്നും എസ്.പി പറഞ്ഞു. എന്നാൽ അത്തരം ഉത്തരവിടാൻ തനിക്ക് അധികാരമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ വീണ്ടും ബി.ജെ.പി നേതാക്കൾ ബഹളമുണ്ടാക്കുകയും എസ്.പിയോട് തട്ടിക്കയറുകയും ചെയ്തു. പിന്നീട് മന്ത്രിയും സംഘവും കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലേക്ക് യാത്രതിരിച്ചത്. Content Highlights:sabarimala: bjp secretary an radhakrishnan and bjp against sp yatish chandra
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2DAuQdZ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages