മെൽബൺ: ആദ്യമത്സരത്തിൽ ഓസ്ട്രേലിയയേക്കാൾ അധികം റൺസടിച്ചിട്ടും മഴക്കണക്കിൽ തോൽവി ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യ ആ പിഴവ് തിരുത്താൻ വെള്ളിയാഴ്ച ഇറങ്ങുന്നു. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി ട്വന്റി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ. ആദ്യമത്സരത്തിൽ എല്ലാം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നിട്ടും ഡെക്വർത്ത് ലൂയിസ് നിയമപ്രകാരം നാലുറൺസിന് തോറ്റു. ഓസ്ട്രേലിയയാകട്ടെ, ഇന്ത്യയ്ക്കെതിരായ ജയം നൽകുന്ന ഊർജം നിലനിർത്താൻ ശ്രമിക്കുമെന്നുറപ്പ്. വെള്ളിയാഴ്ച തോറ്റാൽ പരമ്പര നഷ്ടമാകും. ടി ട്വന്റി യിൽ തുടർച്ചയായി ഏഴു പരമ്പരകൾ ജയിച്ച് ഓസ്ട്രേലിയയിലെത്തിയ കോലിയുടെ സംഘത്തിന് അത് നിസ്സാരമായി കാണാനാകില്ല. ആദ്യമത്സരത്തിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ടീമിൽ മാറ്റങ്ങളുണ്ടാകും. പേസ് ബൗളർ ഖലീൽ അഹമ്മദിനുപകരം യുസ്വേന്ദ്ര ചാഹലിനെ കളിപ്പിച്ചേക്കും. മെൽബണിലെ പിച്ച് പേസിന് അനുകൂലമാണെങ്കിലും ചാഹലും കുൽദീപും അടങ്ങിയ സ്പിൻ സഖ്യം അപകടകാരികളാണ്. ആദ്യമത്സരത്തിൽ ക്രുണാൽ പാണ്ഡ്യ തീർത്തും നിറംമങ്ങിയെങ്കിലും ടീമിൽ നിലനിർത്തിയേക്കും എന്നാണ് റിപ്പോർട്ട്. വൺഡൗണായി ഇറങ്ങുന്ന ലോകേഷ് രാഹുലും ഫോമിലല്ല. മനീഷ് പാണ്ഡെ അടക്കം ബാറ്റ്സ്മാൻമാർ അവസരംകാത്ത് പുറത്തിരിക്കുമ്പോൾ ലോകേഷിന് ഫോം തെളിയിച്ചേ മതിയാകൂ. ആദ്യമത്സരത്തിൽ ജയം നേടിയ ഓസീസ് ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. Content Highlights: India vs Australia Second T 20 Cricket Preview
from mathrubhumi.latestnews.rssfeed https://ift.tt/2zndgqQ
via
IFTTT
No comments:
Post a Comment