തീരുമാനം മാറ്റി; ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 17, 2018

തീരുമാനം മാറ്റി; ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടക്കും

അമ്മാൻ:ഇന്ത്യ-ജോർദാൻ സൗഹൃദ ഫുട്ബോൾ മത്സരം ഉപേക്ഷിച്ച തീരുമാനത്തിൽ പുതിയ വഴിത്തിരിവ്. ഇന്ത്യൻ സമയം രാത്രി 10.30ന് തന്നെ മത്സരം നടക്കും. കിംഗ് അബ്ദുള്ള സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ ലൈവായി സംപ്രേക്ഷണം ചെയ്യും. നേരത്തെ കനത്ത മഴ മൂലം മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ജോർദാനിലേക്ക് രണ്ടു സംഘങ്ങളായി യാത്രതിരിച്ച ഇന്ത്യൻ ടീമിലെ ഒരു സംഘം കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയതും മത്സരം ഒഴിവാക്കാനുള്ള കാരണമായിരുന്നു. കുവൈത്തിലും ജോർദാനിലും ദിവസങ്ങളായി തുടരുന്ന കനത്ത മഴയും പ്രളയവും കാരണമാണ്ഇന്ത്യൻ ടീമിന്റെ യാത്ര തടസപ്പെട്ടത്. മത്സരത്തിനുള്ള ടീമിലുണ്ടായിരുന്ന ഏഴു താരങ്ങളും മറ്റ് ഒഫീഷ്യൽസും അടങ്ങുന്ന സംഘം പത്ത്മണിക്കൂറോളം കുവൈത്ത് സിറ്റി വിമാനത്താവളത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു. വെള്ളിയാഴ്ച ഏറെ വൈകിയാണ് ഇന്ത്യൻ ടീമിന് ജോർദാനിലെത്തിച്ചേരാൻ സാധിച്ചത്. ഇതോടെ കളിക്കാർക്ക് മത്സരത്തിനു സജ്ജരാകാൻ സമയം കിട്ടില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചിരുന്നത്. ആദ്യം പുറപ്പെട്ട 15 അംഗസംഘം വ്യാഴാഴ്ച രാത്രിയോടെ ജോർദാനിലെത്തിയിരുന്നെങ്കിലും ഇവർ യാത്ര ചെയ്ത വിമാനം ദോഹ വഴി തിരിച്ചുവിട്ടിരുന്നു. വൈകിയുള്ള യാത്രയും മറ്റും കളിക്കാരെ ശാരീരികമായും മാനസികമായും തളർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരം ഒഴിവാക്കി മടങ്ങാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. മത്സരം മറ്റൊരു ദിവസം നടത്തുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും ചൊവ്വാഴ്ച ജോർദാന് സൗദി അറേബ്യയുമായി ഇതേ വേദിയിൽ മത്സരമുള്ളത് ഇതിനും തടസമായി. Content Highlights: India vs Jordan Friendly Football


from mathrubhumi.latestnews.rssfeed https://ift.tt/2PwLouC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages