കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടനിലയില്‍;48 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 17, 2018

കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടനിലയില്‍;48 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം

ശ്രീനഗർ: കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷോപ്പിയാൻ ജില്ലയിലെ ബേക്കറി ജീവനക്കാരനായ ഹുസൈഫ് ഖുദായ് എന്ന 19കാരനെയാണ് ശനിയാഴ്ച വൈകിട്ടോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 48 മണിക്കൂറിനിടെ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഹുസൈഫ്. ശനിയാഴ്ച രാവിലെയാണ് ഹുസൈഫ് അടക്കമുള്ള അഞ്ചുപേരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ രണ്ടുപേരെ പിന്നീട് വിട്ടയച്ചിരുന്നു. ബാക്കി മൂന്നുപേർക്കായി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല, ഇതിനിടെയാണ് ഹുസൈഫിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞദിവസം സഫാനഗരിയിൽ 17 വയസുകാരനായ സ്കൂൾ വിദ്യാർഥിയെയും ഭീകരൻ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. സുരക്ഷാസേനയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയെന്ന് ആരോപിച്ചാണ് വിദ്യാർഥിയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഭീകരർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് കശ്മീരിൽ മറ്റൊരു യുവാവിനെയും ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചിരിക്കുന്നത്. Content Highlights:another teen abducted and killed by terrorists in kashmir


from mathrubhumi.latestnews.rssfeed https://ift.tt/2Ds3czN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages