സന്നിധാനത്തെ നിയന്ത്രണം മണ്ഡലകാലം മുഴുവൻ തുടർന്നേക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

സന്നിധാനത്തെ നിയന്ത്രണം മണ്ഡലകാലം മുഴുവൻ തുടർന്നേക്കും

ശബരിമല: ശബരിമല സന്നിധാനപരിസരത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മണ്ഡലകാലം മുഴുവൻ തുടർന്നേക്കും. വലിയ നടപ്പന്തൽ, താഴെ തിരുമുറ്റം തുടങ്ങി സന്നിധാനത്തെ പ്രധാന സ്ഥലങ്ങൾ കൂടുതൽ സുരക്ഷ ആവശ്യമുള്ള സ്ഥലങ്ങളാണെന്ന നിലപാടാണ് പോലീസിനുള്ളത്. ഒപ്പം ഇവിടം ശാന്തമായ അന്തരീക്ഷം നിലനിർത്തുകയെന്ന ആലോചനയുമുണ്ട്. ഇപ്പോഴത്തെ ക്രമീകരണങ്ങളോട് തീർഥാടകർ നല്ലരീതിയിൽ സഹകരിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. സുപ്രീംകോടതിവിധിയും തുടർന്നുള്ള പ്രശ്നങ്ങളും മുൻനിർത്തിയാണ് ഇത്തവണ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഒപ്പം 144 പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വലിയ നടപ്പന്തൽ, താഴെ തിരുമുറ്റം എന്നിവിടങ്ങളിൽ വിരിവെക്കാൻ നിയന്ത്രണം വന്നു. വിശ്രമിക്കുന്നതിനും സമ്മതിച്ചില്ല. പകരം മാളികപ്പുറം അമ്പലത്തിന് താഴെയും അന്നദാന മണ്ഡപത്തും ഇതിനുള്ള സൗകര്യമൊരുക്കി. തിരക്ക് കുറവായതിനാൽ തീർഥാടകർക്ക് വിരിവെക്കാൻ ഇപ്പോൾ പ്രയാസങ്ങളൊന്നുമില്ലെന്നാണ് പറയുന്നത്. സന്നിധാനപരിസരംമുതൽ മാളികപ്പുറം അമ്പലത്തിന് താഴെവരെ ഇപ്പോൾ ശാന്തമായ അന്തരീക്ഷമാണ്. കാണുന്നിടത്തെല്ലാം വിരിവെക്കാവുന്ന രീതി മാറി. വിരിവെക്കാവുന്ന സ്ഥലങ്ങൾ പോലീസ്തന്നെ കാണിച്ചുകൊടുക്കുന്നു. ഇപ്പോൾ വരുന്ന ഭക്തർക്ക് വിരിവെക്കാനാവശ്യമായ എല്ലാ സൗകര്യവുമുണ്ടെന്ന് പോലീസ് പറഞ്ഞു. അഞ്ചിടത്ത് വിരിവെക്കാൻ സൗകര്യമുണ്ട്. ഇതിൽ ചെറിയൊരു ശതമാനംമാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഭക്തരുടെ കുറവും മിക്കവരും ദർശനം കഴിഞ്ഞ് അന്നുതന്നെ മടങ്ങുന്നതും കാരണമാണിത്. വരുംദിവസങ്ങളിൽ തിരക്കുകൂടിയാൽ വിരിവെക്കാൻ കൂടുതൽ സൗകര്യം ഏർപ്പെടുത്തേണ്ടിവരും. സന്നിധാനപരിസരത്തെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ സ്വീകരിച്ച നടപടികൾ വിജയിച്ചാൽ വരുംവർഷങ്ങളിലും നടപ്പാക്കാൻ സാധ്യതയുണ്ട്. മരക്കൂട്ടത്തുനിന്നുവരുന്ന അയ്യപ്പന്മാർക്കുള്ള നിയന്ത്രണം തിരക്ക് കൂടുന്നതനുസരിച്ച് ഇളവ് ചെയ്യുമെന്നാണ് പറയുന്നത്. content highlights: sabarimala, sabarimala women entry,sabarimala women entry protest


from mathrubhumi.latestnews.rssfeed https://ift.tt/2DEuZgu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages