പ്രശ്‌നമുണ്ടാക്കാതെ വേഗം വരുമോ എന്ന് പോലീസ്, സമയം കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്‌തോളൂ എന്ന് ശശികല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

പ്രശ്‌നമുണ്ടാക്കാതെ വേഗം വരുമോ എന്ന് പോലീസ്, സമയം കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്‌തോളൂ എന്ന് ശശികല

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ ഇന്നുതന്നെ മടങ്ങുമെന്ന ഉറപ്പിൽ ശബരിമലയിലേക്ക് കടത്തിവിട്ടു. എരുമേലിയിൽനിന്ന് കെഎസ്ആർടിസി ബസിൽ പുറപ്പെട്ട ശശികലയെ പോലീസ് നിലയ്ക്കലിൽ തടഞ്ഞെങ്കിലും ഇന്നുതന്നെ തിരിച്ചുവരണമെന്ന ഉറപ്പിൽ കടത്തിവിടുകയായിരുന്നു.ബസ്സിൽ വെച്ച് എസ്പിയതീഷ് ചന്ദ്രയും ശശികലയും തമ്മിൽ നടന്ന സംസാരത്തിനൊടുവിലാണ് തീരുമാനം. ബസ്സിൽ ഏറെ നേരം ഇരുന്ന ശശികലയ്ക്കരികിലേക്ക് എസ് പി എത്തിച്ചേർന്നു. ഇന്നു തന്നെ ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കാതെ തിരിച്ചു വരുമോ എന്നചോദ്യത്തിന്മറുപടി പറയാതിരുന്ന ശശികല പിന്നീട് മറുപടി പറയാൻ നിർബന്ധിതയാവുകയായിരുന്നു. എസ്പിയും ശശികലയും തമ്മിൽ ബസ്സിലുണ്ടായ സമവായ ചർച്ച യതീഷ് ചന്ദ്ര- മാഡം തൊഴുത് വേഗം തിരിച്ചു വരുമോ? ശശികല- ഇങ്ങനെ ക്വസ്റ്റ്യൻ ചെയ്ത് എന്നെ ക്കൊണ്ട് അത് പറയിക്കുമ്പോൾ... യതീഷ് ചന്ദ്ര- മാഡം അവിടെ പ്രശ്നമുണ്ടാക്കാതെ തിരിച്ചു വരുമോ എന്ന് മാത്രം പറഞ്ഞാൽ മതി. ശശികല- ഞാൻ ഇതിനു മുമ്പ് എന്ത് പ്രശ്നത്തിനാണ് അവിടെ പോയിട്ടുള്ളത്? യതീഷ് ചന്ദ്ര- മാഡം തിരിച്ചു വരുമോ? ശശികല-എന്റെ പിടിച്ചു കൊണ്ടു പോയ മക്കളെ തിരിച്ചു വിടുമോ?അവരുടെ മക്കളാണ് ഇവിടിരിക്കുന്നത്. യതീഷ് ചന്ദ്ര- അത് നമുക്ക് സംസാരിക്കാം. മാഡം അവിടെ പോയി ഇന്ന് തന്നെ തിരിച്ചു വരുമോ?അത് പറയൂ ശശികല-നിങ്ങളെന്താ ചിന്തിക്കാത്തെ...? എന്നെക്കൊണ്ട് സത്യ പ്രസ്താവന ചെയ്യിക്കുകയാണോ?ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ സത്യപ്രസ്താവനയൊക്കെ പറയേണ്ടി വരുന്നത് ശരിയല്ല. യതീഷ് ചന്ദ്ര-ശരി. ഞാൻ എല്ലാരുടെ മുന്നിൽ വെച്ച് ചോദിക്കുകയാണ് .സത്യസന്ധമായി പറയണം. ശശികല-നിങ്ങൾ സമയം കഴിഞ്ഞാൽ എന്നെ അറസ്റ്റ് ചെയ്തോളൂ. യതീഷ് ചന്ദ്ര- പ്രശ്നമുണ്ടാകില്ലെന്ന് വിശ്വസിച്ച് നിങ്ങളെ ഞങ്ങൾ പറഞ്ഞു വിടുന്നു. ശശികല-സമയം കഴിഞ്ഞാൽ നിങ്ങളെന്നെ അറസ്റ്റ് ചെയ്തോളൂ. ക്ഷേത്രത്തിൽ തൊഴുമ്പോൾ സത്യപ്രസ്താവന തരുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. എല്ലാ മക്കളെയും കയറ്റണം. ശശികല മാധ്യമങ്ങളോട് - കേരളത്തിലെ ഹിന്ദുവിന് അമ്പലത്തിൽ പോകണമെങ്കിൽ എഴുതി കൊടുക്കണമെന്ന അവസ്ഥയാണ്. ഞാൻ രാഷ്ട്രീയമായി പ്രതികരിക്കില്ലെന്നത് എന്റെ നിശ്ചയമാണ്. ഞങ്ങൾ ബന്ധുക്കൾ മൊത്തം എട്ടാളുകളുണ്ട്. പ്രശ്നമുണ്ടാക്കാതെ തൊഴുത് വേഗം തിരിച്ച് വരുമെന്ന മറുപടി പറയാതെ ശശികല ഒഴിഞ്ഞു മാറിയെങ്കിലുംസംസാരത്തിനൊടുവിൽ നിരോധനാജ്ഞ ലംഘിക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് പോലീസ് ശശികലയിൽനിന്ന്എഴുതി വാങ്ങി. പോലീസ് നൽകിയ നോട്ടീസ് ഒപ്പിട്ടു നൽകാൻ ശശികല ആദ്യം തയ്യാറായില്ല. എന്നാൽ ഇത് ഒപ്പിട്ടില്ലെങ്കിൽ യാത്ര അനുവദിക്കില്ലന്ന് പോലീസ് അറിയിച്ചു. തുടർന്ന് ഒപ്പിട്ട് യാത്ര തുടർന്നു. എരുമേലി ക്ഷേത്രത്തിൽ നിന്നാണ് യാത്ര തുടങ്ങിയത്. ശബരിമലയിൽ ആരെയും നിയന്ത്രിക്കാനോ തടയാനോ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും ഭക്തന്മാർക്ക് സൗകര്യങ്ങൾ ഒരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും എസ്പി യതീഷ് ചന്ദ്ര. ശബരിമലയിൽ വരുന്ന രാഷ്ട്രീയപ്രവർത്തകർക്ക് മാത്രമല്ല, വരുന്ന എല്ലാവർക്കും അയ്യപ്പനെ തൊഴേണ്ടതുണ്ട് എന്നും അവർക്ക് സംരക്ഷണം നൽകലാണ് പൊലീസിന്റെ ചുമതലയെന്നും എസിപി യതീഷ് ചന്ദ്ര പറഞ്ഞു. ആയിരക്കണക്കിന് ഭക്തർ തൊഴുതു മടങ്ങുന്നുണ്ട്. വളരെ കുറച്ച പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. അതിൽ നിന്നു തന്നെ ഭക്തർ സമാധാന അന്തരീക്ഷത്തിൽ തൊഴണമെന്നതാണ് പോലീസ് ആഗ്രഹിക്കുന്നതെന്നു വ്യക്തമാണ്.ആരും സന്നിധാനത്ത് തമ്പടിക്കരുത്, മുമ്പുണ്ടായത് പോലെ സ്ത്രീകളുടെ തലയിൽ തേങ്ങ വച്ച് എറിയുന്ന അവസ്ഥ ഉണ്ടാകരുത്. നിയമപരമായ സംരക്ഷണം നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇത് ഉറപ്പുവരുത്താനാണ് ശശികലയ്ക്ക് നോട്ടീസ് നൽകി വാക്കാൽ ഉറപ്പുവരുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് ഭക്തന്മാരുടെ കൂടെയാണെന്നും ഭക്തന്മാരെ സംരക്ഷിക്കാൻ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരേവ്യാജ പ്രചരണങ്ങളാണ് നടക്കുന്നതെന്നും യതീഷ് ചന്ദ്ര പറഞ്ഞു. സന്നിധാനത്തേക്ക് പുറപ്പെട്ട ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് നിർദ്ദേശങ്ങളടങ്ങിയ നോട്ടീസ് നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യതീഷ് ചന്ദ്ര. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശബരിമലയിൽ പ്രാർത്ഥനാ യജ്ഞങ്ങൾ, മാർച്ച, മറ്റ് ഒത്തു കൂടലുകൾ തുടങ്ങിയവ നടത്തരുതെന്നും ആവശ്യപ്പെടുന്ന നോട്ടീസിൽ ഒപ്പുവയ്ക്കണമെന്നായിരുന്നു എസ്പി ശശികലയോട് ആവശ്യപ്പെട്ടത്. Content HighlighT: K.P. Sasikala, Sabarimala women entry, Hindu Aikya Vedi, BJP, protest, sannidhanam, Sabarimala temple, Police Action


from mathrubhumi.latestnews.rssfeed https://ift.tt/2KcLIcd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages