കൊച്ചി: ശബരിമലയിലേക്ക് പോകാനായി മലബാർ മേഖലയിൽ നിന്നുള്ള ആറു യുവതികൾ കൊച്ചിയിലെത്തിയതായി സൂചന. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെ ട്രെയിൻ മാർഗം എറണാകുളത്തെത്തിയ ഇവർ രഹസ്യ കേന്ദ്രത്തിലാണുള്ളത്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസിന് അറിയാമെന്നാണ് റിപ്പോർട്ട്. വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരാണ്ഈ യുവതികളെന്നാണ് സൂചന. ഇവർ ഏതെങ്കിലും സംഘടനയിൽപ്പെട്ടവരാണോ എന്ന കാര്യം വ്യക്തമല്ല. പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിലയ്ക്കൽ വരെ എത്തിയാൽ ദർശനത്തിനുള്ള സഹായം പോലീസ് നൽകുമെന്നാണ് വിവരം. നിലയ്ക്കൽ വരെ ഇവർ സ്വന്തം നിലയിൽ എത്തണമെന്നാണ് പോലീസ് നിലപാട്. യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി വന്ന ശേഷം ആറ് യുവതികൾ ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാൽ കടുത്ത പ്രതിഷേധത്തെത്തുർന്ന് ഇവർക്കാർക്കും സന്നിധാനത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. മണ്ഡലകാലം തുടങ്ങി മൂന്നു ദിവസത്തിനുള്ളിൽ യുവതികളാരും ശബരിമല ദർശനത്തിനെത്തിയിരുന്നില്ല. എന്നാൽ ഓൺലൈൻ സംവിധാനം വഴി 900 ത്തോളം യുവതികൾ ദർശനത്തിന് അപേക്ഷ നൽകിയിരുന്നു. conent highlights:6 women to sabarimala, sabarimala,sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2FvqpDW
via
IFTTT
No comments:
Post a Comment