നിലയ്ക്കൽ അക്രമം: പോലീസുകാരെ തിരിച്ചറിയാൻ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

നിലയ്ക്കൽ അക്രമം: പോലീസുകാരെ തിരിച്ചറിയാൻ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍

കൊച്ചി: തുലാമാസ പൂജാസമയത്ത് നിലയ്ക്കലിൽ ഉണ്ടായ ലാത്തിച്ചാർജ് സമയത്ത്അക്രമം നടത്തിയ പോലീസുകാരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവർക്കെതിരെ നടപടിയെടുക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അക്രമം നടത്തിയ പോലീസുകാരുടെ കാര്യത്തിൽ അവ്യക്തത ഉണ്ടെന്നും അതിനാൽ ഇവരെ തിരിച്ചറിയാൻ കൂടുതൽ സമയം വേണമെന്നുമാണ്സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലയ്ക്കലിൽ ഭക്തരുടെ വാഹനങ്ങൾ പോലീസ് തകർക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശബരിമലയിലുണ്ടായ സംഘർഷത്തിൽ അക്രമം നടത്തിയ ഭക്തർക്കൊപ്പം പോലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരുടെ പട്ടിക ഹാജരാക്കാനും കോടതി നിർദേശിച്ചു. എന്നാൽ അക്രമം നടത്തിയ പോലീസുകാരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും അക്രമത്തിന്റെ വീഡിയോ ലഭ്യമായിട്ടില്ലെന്നുമാണ്പത്തനംതിട്ട ഡിവൈഎസ്പി കോടതിയെ അറിയിച്ചത്.പോലീസുകാരെ തിരിച്ചറിയാൻ കൂടുതൽ സമയം അനുവദിക്കണമെന്നും സംഭവത്തെക്കുറിച്ച് കൊച്ചി റേഞ്ച് ഐജി അന്വേഷണം നടത്തി വരികയാണെന്നും സത്യവാങ് മൂലത്തിൽ പറയുന്നുണ്ട്. Content Highlights: Sabarimala, High Court, Police, Report


from mathrubhumi.latestnews.rssfeed https://ift.tt/2OPvPZL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages