യുവതികളെ വിദേശത്ത് എത്തിച്ച് പെണ്‍വാണിഭം; ബോളിവുഡ് നൃത്ത സംവിധായിക അറസ്റ്റില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 17, 2018

യുവതികളെ വിദേശത്ത് എത്തിച്ച് പെണ്‍വാണിഭം; ബോളിവുഡ് നൃത്ത സംവിധായിക അറസ്റ്റില്‍

ഇ വാർത്ത | evartha
യുവതികളെ വിദേശത്ത് എത്തിച്ച് പെണ്‍വാണിഭം; ബോളിവുഡ് നൃത്ത സംവിധായിക അറസ്റ്റില്‍

നൃത്ത പരിപാടികളുടെ പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്ന ബോളിവുഡ് നൃത്ത സംവിധായികയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്ധേരിയില്‍ നൃത്ത വിദ്യാലയം നടത്തുന്ന ആഗ്‌നസ് ഹാമില്‍ട്ടണ്‍ ആണ് പിടിയിലായത്. നൃത്ത, അഭിനയ ക്ലാസുകള്‍ ഇവര്‍ പെണ്‍വാണിഭത്തിന് മറയായി ഉപയോഗിക്കുകയായിരുന്നു.

വിദേശത്ത് ഡാന്‍സ് ബാറുകളില്‍ എത്തിയാല്‍ ഒരുപാട് പണം സമ്പാദിക്കാം എന്നായിരുന്നു വിദ്യാര്‍ത്ഥികളോട് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എത്തിച്ചിരുന്നതാകട്ടെ വിദേശത്തെ വേശ്യാലയങ്ങളിലും. ഒരാള്‍ക്ക് 40,000 രുപ വീതമായിരുന്നു ഹാല്‍മില്‍ട്ടന്റെ പ്രതിഫലം. നിരവധി പെണ്‍കുട്ടികള്‍ ഇവരുടെ ചതിയില്‍ പെട്ടതായാണ് സൂചന.

ഇവര്‍ക്ക് ഒരുപാട് ബോളിവുഡ് താരങ്ങളുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പല പ്രമുഖ നടന്മാരോടും രാഷ്ട്രീയക്കാരോടും ഒപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ആഗ്‌നസിന്റെ ഉന്നത തല ബന്ധങ്ങളും അന്വേഷണ വിധേയമാക്കുന്നുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2A3hXWF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages