കണ്ണൂർ: ശബരിമലയിൽ വരുന്ന എല്ലാ ഭക്തർക്കും സർക്കാർ സൗകര്യമൊരുക്കുമെന്നും, എന്നാൽ അവിടെ എത്തുന്ന ഗുണ്ടാസംഘങ്ങൾക്ക് സൗകര്യം ഒരുക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞദിവസം ശബരിമലയിൽ നടന്ന പ്രതിഷേധം ആസൂത്രിതമായിരുന്നു. ആർ.എസ്.എസ്. നേതാവ് രാജേഷിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസത്തെ സംഭവങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. നിരോധനാജ്ഞ ലംഘിച്ചിട്ടും അവരെ മാന്യമായാണ് പോലീസ് അറസ്റ്റ് ചെയ്തുനീക്കിയതെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. തുലാമാസപൂജയ്ക്കിടെയും ചിത്തിര ആട്ട ഉത്സവത്തിനിടെയും അഴിഞ്ഞാടിയ പോലെ ഇനി നടക്കില്ല. കഴിഞ്ഞദിവസം പിടിയിലായ രാജേഷ് ആർ.എസ്.എസ് നേതാവാണ്. പക്ഷേ, രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് അവരുടെ ശ്രമം. ശരണംവിളിയെന്ന പേരിൽ മുദ്രാവാക്യം വിളിച്ചു. എല്ലാം മുൻകൂട്ടി പദ്ധതിയിട്ടതായിരുന്നു. ഇതെല്ലാം എല്ലാവർക്കും മനസിലാകും. ഇത് കാണുന്നവരെല്ലാം മണ്ടന്മാരാണെന്ന് ധരിക്കേണ്ട-കടകംപള്ളി പറഞ്ഞു. ശബരിമലയിൽ ഭക്തർക്ക് ശാന്തിയും സമാധാനവും നിറഞ്ഞ തീർഥാടനകാലം ഉറപ്പുവരുത്തുമെന്നും, ശബരിമലയിലെത്തുന്ന ഭക്തർക്ക് ഒരു പ്രശ്നവുമില്ലെന്നും ആർ.എസ്.എസുകാർക്കാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. ശബരിമല ആർ.എസ്.എസിന് തീറെഴുതി നൽകാനാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. Content Highlights:minister kadakampally surendran speaks to media about sabarimala issue
from mathrubhumi.latestnews.rssfeed https://ift.tt/2QSTE4Q
via
IFTTT
No comments:
Post a Comment