പമ്പ: വിരിവെയ്ക്കാൻ സൗകര്യം ഇല്ലാതെപമ്പയിൽഅയ്യപ്പൻമാർക്ക് പ്രയാസം നേരിടുന്നു. മഴ, വെയിൽ എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ പമ്പയിൽ തീരെ സൗകര്യമില്ല. മുമ്പ് രാമമൂർത്തി മണ്ഡപമാണ് അയ്യപ്പന്മാർ വിശ്രമിക്കാനായി ഉപയോഗിച്ചിരുന്നത്. 5000 പേർക്ക് വിരി വെക്കാമായിരുന്ന ഈ മണ്ഡപം പ്രളയത്തിൽഒലിച്ചുപോയി. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് അനുസരിച്ച് പമ്പയിൽ ഇനി സ്ഥിര നിർമ്മാണം പറ്റില്ല. പമ്പയിൽ രാമമൂർത്തി മണ്ഡപം ഇരുന്ന സ്ഥലത്ത് താൽക്കാലിക പന്തൽ ഇട്ടാൽ ഇവിടെയെത്തുന്ന ഭക്തർക്ക് ഉപകാരപ്രദമാകുമെന്നാണ് അയ്യപ്പന്മാർ പറയുന്നത്. സന്നിധാനത്തേക്ക് നടന്നു പോകുന്നവർക്ക് താൽക്കാലിക നടപ്പന്തൽ ഇട്ടിട്ടുണ്ട്. ഇത് മലകയറുന്നവർക്ക് ഉപകാരപ്രദമായിട്ടുണ്ട്. Content Highlights:Sabarimala,No Camping Facilities, Pampa
from mathrubhumi.latestnews.rssfeed https://ift.tt/2TA8zT3
via
IFTTT
No comments:
Post a Comment