കന്യാകുമാരി : കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയിൽ പൊലീസ് തടഞ്ഞതിൽപ്രതിഷേധിച്ച്കന്യാകുമാരി ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ശബരിമല ദർശനം കഴിഞ്ഞ് പോയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം പരിശോധനയ്ക്കായി പോലീസ് തടഞ്ഞിരുന്നു. എന്നാൽ മന്ത്രിയെ തടഞ്ഞു എന്ന രീതിയിലാണ് ആദ്യം വാർത്തകൾ പ്രചരിച്ചത്. മന്ത്രിയെ തടഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പൊൻ രാധാകൃഷ്ണനോട് ശബരിമലയിൽ കേരള പോലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് തമിഴ്നാട്ടിലെ ചില സംഘടനകൾ കഴിഞ്ഞ ദിവസം കേരള-തമിഴ്നാട് അതിർത്തിയിൽ കെ.എസ്.ആർ.ടി.സി. ബസുകൾ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽനിന്നുള്ള ബസുകൾ കേരള അതിർത്തിയിൽ നാട്ടുകാരും തടഞ്ഞു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കളിയിക്കാവിളയിലും തക്കലയിലും കെ.എസ്.ആർ.ടി.സി. ബസുകൾ തടഞ്ഞത്. ഇതിനുപിന്നാലെ തമിഴ്നാട് ബസുകൾ ഇഞ്ചിവിളയിൽ തടഞ്ഞ് യാത്രക്കാരെ ഇറക്കിയശേഷം തിരിച്ചയച്ചു. പാറശ്ശാല പോലീസ് ബസ് തടഞ്ഞവരെ നീക്കി. സർവീസ് പുനരാരംഭിക്കാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരുമായി അലോചിച്ചശേഷമേ അത് സാധ്യമാകുവെന്ന് തമിഴ്നാട് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. അതിർത്തിക്കിരുവശത്തും ഇരുവിഭാഗങ്ങൾ സംഘടിച്ചതിനെത്തുടർന്ന് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്. content highlights:Pon Radhakrishnan, Kanyakumari hartal,bjp, sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2Acfs49
via
IFTTT
No comments:
Post a Comment