സന്നിധാനം: ശബരിമല സന്നിധാനത്തെ വലിയ നടപന്തലിൽ അപ്രതീക്ഷിത പ്രതിഷേധം. വലിയ നടപ്പന്തലിൽ കുത്തിയിരുന്ന് നാമജപം നടത്തിയാണ് നൂറോളം പേർ പ്രതിഷേധിക്കുന്നത്. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവർക്ക് വിരിവെക്കാനും മറ്റും പോലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരിൽ സംശയം തോന്നുന്നവരെ പോലീസ് നീക്കം ചെയ്യാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. പോലീസ് നീക്കം ചെയ്തവർ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. അതേസമയം ഞങ്ങൾ പ്രതിഷേധം നടത്തുകയല്ല. തങ്ങൾഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താൻ ഞങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.
from mathrubhumi.latestnews.rssfeed https://ift.tt/2BdwWPw
via
IFTTT
No comments:
Post a Comment