ബ്രിസ്ബെയ്ൻ: വിദേശ പര്യടനങ്ങളിൽ എല്ലാ ടീമും മോശം പ്രകടനം നടത്തുമ്പോൾ ഇന്ത്യയെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് പരിശീലകൻ രവി ശാസ്ത്രി. വിദേശത്ത് തുടർച്ചയായ ഇന്ത്യ പരമ്പരകൾ തോൽക്കുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയെക്കെതിരെ ജയിക്കേണ്ടത് അത്യാവശ്യമാണെല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു രവി ശാസ്ത്രി ഇത്തരത്തിൽ മറുപടി പറഞ്ഞത്. ഓസ്ട്രേലിയൻ പര്യടനത്തിനായി ടീമിനൊപ്പമെത്തിയ ശാസ്ത്രി ബ്രിസ്ബെയ്നിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. തെറ്റുകളിൽ നിന്ന് പഠിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റു ടീമുകളുടെ റെക്കോഡ് പരിശോധിച്ചാലും ആരുടേയും പ്രകടനം അത്ര മെച്ചമല്ല എന്നു കാണാം. ചില സമയങ്ങളിൽ ദക്ഷിണാഫ്രിക്ക വിദേശത്ത് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 1990കളിൽ ഓസ്ട്രേലിയയും വിദേശത്ത് വിജയിച്ചിട്ടുണ്ട്. ഈ രണ്ട് ടീമുകളുമല്ലാതെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശത്ത് മികച്ച റെക്കോഡുള്ള ഒരു ടീമിനെ കാണിക്കാമോ? എന്നിട്ടും ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ എന്തുകാര്യം? ശാസ്ത്രി ചോദിക്കുന്നു. 2018-ൽ വിദേശത്ത് കളിച്ച രണ്ട് ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പര 2-1നും ഇംഗ്ലണ്ടിൽ നടന്ന പരമ്പര 4-1നുമാണ് ഇന്ത്യ കൈവിട്ടത്. Content Highlights: No Team Travels Well Nowadays, Why Pick on India, Questions Ravi Shastri
from mathrubhumi.latestnews.rssfeed https://ift.tt/2Kd7o86
via
IFTTT
No comments:
Post a Comment