റൺവേയിൽ നിന്ന യുവാവ് വിമാനം തട്ടി മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

റൺവേയിൽ നിന്ന യുവാവ് വിമാനം തട്ടി മരിച്ചു

മോസ്കോ: ഷെരെമെത്യാവൂ വിമാനത്താവളത്തിൽ വിമാനം തട്ടി മരിച്ച നിലയിൽ അർമേനിയൻ സ്വദേശിയെ കണ്ടെത്തി. വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പാതയിൽ നിന്നതാണ് അപകടകാരണമെന്നാണ് ഔദ്യോഗിക നിഗമനം. റൺവേയിലാണ് മൃതശരീരം കണ്ടെത്തിയത്. ഏതൻസിലേക്കുള്ള ബോയിങ് 737 യാത്രാ വിമാനമാണ് അപകടമുണ്ടാക്കിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. റഷ്യയിലെ എയ്റോഫ്ളോട്ട് എന്ന വിമാനക്കമ്പനിയാണ് ഈ വിമാനസർവീസ് നടത്തുന്നത്. അപകടത്തിൽ മരിച്ചത് ഇരുപഞ്ചുകാരനാണെന്നാണ് പ്രാഥമികവിവരം. ഇയാളുടെ കോട്ടും ഷൂലെയ്സും മൃതദേഹാവിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണോദ്യോഗസ്ഥർ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തിലെ ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. സ്പെയിനിൽ നിന്നെത്തിയ യുവാവ് അർമേനിയയിലേക്കുള്ള വിമാനത്തിലേക്ക് പോകാനുള്ള ബസിൽ കയറിയിരുന്നില്ലെന്ന് യുവാവിനെ ബസിലേക്ക് അനുഗമിച്ച പോലീസുദ്യോഗസ്ഥർ പറഞ്ഞു. അപകടത്തെ തുടർന്ന് ഷെരെമെത്യാവൂ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. റഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. Content Highlights:Man killed by plane taking off, Russia, moscow


from mathrubhumi.latestnews.rssfeed https://ift.tt/2S5AHMh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages