ശബരിമലയിലേക്ക് ഓരോദിവസവും പ്രവര്‍ത്തകരെ അയക്കണം- ബിജെപിയുടെ സര്‍ക്കുലര്‍ പുറത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

ശബരിമലയിലേക്ക് ഓരോദിവസവും പ്രവര്‍ത്തകരെ അയക്കണം- ബിജെപിയുടെ സര്‍ക്കുലര്‍ പുറത്ത്

പാലക്കാട്: ആചാരങ്ങൾ സംരക്ഷിക്കാനായി ഓരോദിവസവും പരമാവധി എണ്ണം പ്രവർത്തകരെ ശബരിമലയിലേക്ക് അയക്കണമെന്ന് ബി.ജെ.പിയുടെ സർക്കുലർ. നവംബർ 18 മുതൽ ഡിസംബർ 15 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തെ വിവിധ സംഘജില്ലകളിൽനിന്നും പ്രവർത്തകരെ അയക്കാൻ നിർദേശമുള്ളത്. ബി.ജെ.പി കേരളം എന്ന തലക്കെട്ടിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എൻ രാധാകൃഷ്ണന്റെ പേരിൽ നവംബർ 17-ാം തീയതിയാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ 30 സംഘജില്ലകൾക്കും അതാത് പ്രദേശങ്ങളിലെ പ്രവർത്തകരെ അയക്കേണ്ട ദിവസം രേഖപ്പെടുത്തി നൽകിയിട്ടുണ്ട്. ഇതോടൊപ്പം സംഘജില്ലകളുടെ ചുമതലയുള്ള നേതാക്കളുടെ പേരും ഫോൺ നമ്പറും സർക്കുലറിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രവർത്തകരെ അയക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സർക്കുലറിൽ വിശദീകരിക്കുന്നു. അതേസമയം, ഇത്തരത്തിലൊരു സർക്കുലറോ നിർദേശമോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു പാലക്കാട് ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ പ്രതികരണം. Content Highlights:sabarimala women entry issue; bjp circular for sangh district committees


from mathrubhumi.latestnews.rssfeed https://ift.tt/2OPasb2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages