ടെലിവിഷൻ പരസ്യത്തിൽ ഹിന്ദുസ്ഥാന്‍ ലിവറിനെപ്പോലും പിന്നിലാക്കി ബിജെപി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

ടെലിവിഷൻ പരസ്യത്തിൽ ഹിന്ദുസ്ഥാന്‍ ലിവറിനെപ്പോലും പിന്നിലാക്കി ബിജെപി

ന്യൂഡൽഹി: ടെലിവിഷനിൽ പരസ്യം നൽകുന്നതിൽ എല്ലാവരെയും പിന്നിലാക്കി ബിജെപി മുന്നിലെത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ടി.വിക്ക് വ്യാപകമായി പരസ്യം നൽകിയത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലി(ബാർക്)ന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കൺസ്യൂമർ ഉത്പന്ന നിർമാതാക്കളായ ഹിന്ദുസ്ഥാൻ ലിവറിനെപ്പോലും മറികടന്നാണ് ബിജെപി ഇക്കാര്യത്തിൽ മുന്നിലെത്തിയത്. എല്ലാ ചാനലുകൾക്കും പരസ്യം നൽകുന്നകാര്യത്തിൽ ബിജെപി ഒന്നാം സ്ഥാനത്താണ്. അതേസമയം കോൺഗ്രസിന് ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്താൻ കഴിഞ്ഞില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നവംബർ 10-16 കാലയളവിൽ ഇത്രയും പരസ്യം ബിജെപി നൽകിയത്. 22,099 തവണയാണ് ബിജെപിയുടെ പരസ്യം വിവിധ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ളിക്സാണ് രണ്ടാം സ്ഥാനത്ത്. നെറ്റ്ഫ്ളിക്സിന്റെ പരസ്യം 12,951 തവണ ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു. ട്രിവാഗോ(12,795തവണ), സന്തൂർ സാന്റൽ(11,22 തവണ), ഡെറ്റോൾ ലിക്വിഡ് സോപ്പ്(9,487 തവണ), വൈപ്പ്(9,082), കോൾഗേറ്റ് ഡെന്റൽ ക്രീം(98,938), ഡെറ്റോൾ ടോയ്ലറ്റ് സോപ്പ്(8,633 തവണ), ആമസോൺ പ്രൈം വീഡിയോ(8,031), രൂപ് മന്ത്ര ആയൂർ ഫേസ് ക്രീം(7,962 തവണ) എന്നിങ്ങനെയാണ് വിവിധ പരസ്യങ്ങൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. Content Highlights:BJP becomes the number one advertiser on television,Ahead of polls


from mathrubhumi.latestnews.rssfeed https://ift.tt/2TC4RbB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages