പോലീസിൽ വിദഗ്ധർക്ക് പ്രത്യേകപരിഗണന; 88 പേരെ സാങ്കേതിക വിഭാഗത്തിലേക്ക്‌ മാറ്റി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

പോലീസിൽ വിദഗ്ധർക്ക് പ്രത്യേകപരിഗണന; 88 പേരെ സാങ്കേതിക വിഭാഗത്തിലേക്ക്‌ മാറ്റി

കണ്ണൂർ: സിവിൽ പോലീസ് ഓഫീസർമാരായെത്തിയ എൻജിനീയറിങ് ബിരുദക്കാരെ ഉപയോഗപ്പെടുത്തി പോലീസിൽ സാങ്കേതികവിഭാഗങ്ങളെ ശക്തിപ്പെടുത്താൻ നടപടി തുടങ്ങി. അടുത്തിടെ പരിശീലനം കഴിഞ്ഞിറങ്ങിയ 88 ബിരുദധാരികൾക്ക് അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ പറ്റിയ വിഭാഗങ്ങളിലേക്ക് നിയമനം നൽകി ഡി.ജി.പി. ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പോലീസിൽ നിയമനം ലഭിച്ചവരിലെ വിദഗ്ധരുടെ സേവനം സേനയ്ക്കാകെ മുതൽക്കൂട്ടാക്കുകയാണ് ലക്ഷ്യം. പോലീസിന്റെ ഐ.ടി. സെൽ, സൈബർ സെൽ, സൈബർ സെല്ലിന്റെതന്നെ ഭാഗമായ നവമാധ്യമ സെൽ, സോഫ്റ്റ്വേർ ഡെവലപ്മെന്റ് സെൽ, സൈബർ ഡോം, മോട്ടോർ ട്രാൻസ്പോർട്ട് തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഒരു വർഷത്തേക്കാണ് ഇവരെ മാറ്റിയത്. ഇതിൽ 59 പേർ ബി.ടെക്. ബിരുദക്കാരാണ്. എം.ടെക്, എം.എസ്സി., ബി.ഇ., എം.സി.എ., ബി.സി.എ. ബിരുദക്കാരും ഇക്കൂട്ടത്തിലുണ്ട്. എസ്.എ.പി.യിൽനിന്ന് 19, കെ.എ.പി. ഒന്നിൽനിന്ന് 12, കെ.എ.പി. രണ്ടിൽനിന്ന് അഞ്ച്, കെ.എ.പി. മൂന്നിൽനിന്ന് 13, കെ.എ.പി. നാലിൽനിന്ന് എട്ട്, കെ.എ.പി. അഞ്ചിൽനിന്ന് 24, എം.എസ്.പി.യിൽനിന്ന് ആറുപേർ എന്നിങ്ങനെയാണ് സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള വിഭാഗത്തിലേക്ക് മാറ്റിയത്. ഒരു വർഷത്തേക്കാണ് ഇപ്പോഴത്തെ നിയമനമെങ്കിലും അത് തുടരാനാണ് സാധ്യത. content highlights: kerala police,engineering graduates,cyber cell


from mathrubhumi.latestnews.rssfeed https://ift.tt/2OYCqRQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages