പത്തനംതിട്ട: ശബരിമല തീർഥാടകർക്കെതിരേ നടക്കുന്ന പീഡനങ്ങൾ നേരിൽക്കാണാനെത്തുന്ന കേന്ദ്രമന്ത്രിമാരെയും നേതാക്കളെയും തടയാൻ പോലീസിനെ വെല്ളുവിളിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നടത്തിയ സായാഹ്ന ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അടുത്തദിവസം പമ്പയിലെത്തും. അദ്ദേഹത്തിനൊപ്പം പാർട്ടിക്കാരും മലകയറും. തടയാൻ ശ്രമിച്ചാൽ കേരളത്തിലെ ജയിലുകൾ നിറയുന്നത് പിണറായി വിജയൻ കാണേണ്ടിവരും. അടുത്തനാൾ മുതൽ കേരളത്തിനുപുറത്തുള്ള എം.എൽ.എ.മാരും എം.പി.മാരും ശബരിമല സന്ദർശിക്കാനെത്തും. തീർഥാടകരെ അകറ്റി ശബരിമലയെ നശിപ്പിക്കുകയെന്ന അജൻഡ നടപ്പാക്കുകയാണ് സി.പി.എമ്മെന്ന് ധർണ ഉദ്ഘാടനംചെയ്ത ഒ. രാജഗോപാൽ ആരോപിച്ചു. ജി. രാമൻ നായർ, വി. രമ, പുഞ്ചക്കരി സുരേന്ദ്രൻ, വി.എൻ. ഉണ്ണി, ടി.ആർ. അജിത്ത് കുമാർ, എസ്.എൻ. ഹരികൃഷ്ണൻ, ഷാജി ആർ. നായർ, കെ.കെ. ശശി എന്നിവർ പ്രസംഗിച്ചു. content highlights: sabarimala, p.s sreedharan pillai, alphons kannamthanam,bjp
from mathrubhumi.latestnews.rssfeed https://ift.tt/2PDOZHa
via
IFTTT
No comments:
Post a Comment