ചെന്നൈ: 2018 ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് ദേശമംഗലം രാമകൃഷ്ണൻ അർഹനായി. 50000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷൻ വർഷം തോറും നൽകി വരുന്നതാണ് ഈ പുരസ്കാരം. ഡോ. സി.ആർ പ്രസാദ് ചെയർമാനും ഡോ. ടി.എൻ സതീശൻ, ഡോ.എം.എം ശ്രീധരൻ എന്നിവർ അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്. ദേശമംഗലത്തിന്റെ കവിതകളിലെ മനുഷ്യ സങ്കൽപം ആധുനിക കാലത്ത് ഉയർന്നുവന്നിട്ടുള്ള പല ദർശനങ്ങളേയും സൗമനസ്യത്തോടെ മാറ്റി നിർത്തുന്നുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു. ആശാൻ മെമ്മോറിയൽ നൽകി വരുന്ന 32ാമത് പുരസ്കാരമാണിത്. ഡിസംബർ 10 ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2TzIm7k
via
IFTTT
No comments:
Post a Comment