പമ്പ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയിൽ അർധരാത്രി പോലീസ് തടഞ്ഞു. മന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് മുൻകാല ശബരിമല പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് തടഞ്ഞത്.കേന്ദ്രമന്ത്രിയും ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളും സംഭവത്തിൽ പ്രതിഷേധിച്ചു. പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. മൂന്ന് വാഹനങ്ങളായിരുന്നു വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. സ്വകാര്യ വാഹനങ്ങളായിരുന്നു ഇവ.ഇതിൽ മൂന്നാമത്തെ വാഹനം വൈകിയാണ് എത്തിയത്. ഇതേത്തുടർന്നാണ് പോലീസ് വാഹനം തടഞ്ഞത്. വാഹനവ്യൂഹത്തിലെ ഒരു വാഹനം തടഞ്ഞതറിഞ്ഞ മന്ത്രി തിരികെയെത്തുകായിരുന്നുവെന്നാണ് വിവരം. അബദ്ധം പറ്റിയതാണെന്നും സംശയത്തെത്തുടർന്നാണ് വാഹനം തടഞ്ഞതെന്നും പോലീസ് അറിയിച്ചെങ്കിലും ചെറിയ രീതിയിൽ തർക്കമുണ്ടായി. പമ്പയുടെ ചുതലുള്ള എസ്.പി ഹരിശങ്കർ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഒരാളെ പോലീസ് തിരയുന്നുണ്ടെന്നും അതു കൊണ്ടാണ് വാഹനപരിശോധന നടത്തുന്നതെന്നും തെറ്റിദ്ധരിച്ചാണ് വാഹനം തടഞ്ഞതെന്നും എസ്.പി അറിയിച്ചു. അങ്ങനെയെങ്കിൽ ആളു മാറി തന്നെ അറസ്റ്റ് ചെയ്തതായി എഴുതി നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വാഹന പരിശോധന സാധാരണ പ്രക്രിയയാണെന്നും എസ്.പി അറിയിച്ചു. പിന്നീട് ഖേദം പ്രകടിപ്പിക്കുന്നതായി എസ്.പി എഴുതിനൽകുകയും ചെയ്തു. 45 മിനിറ്റിന് ശേഷമാണ് മന്ത്രിയും സംഘവും യാത്ര തുടർന്നത്. ഹരിവരാസനം പാടി നടയടച്ചതിന് ശേഷമാണ് മന്ത്രിയും സംഘവും മലയിറങ്ങിയത്. രാത്രി 10 ന് സന്നിധാനം പോലീസ് സ്റ്റേഷനുമുൻഭാഗത്ത് കുത്തിയിരുന്നു നാമജപം നടത്തിയവരോടൊപ്പം മന്ത്രിയും ചേർന്നിരുന്നു. ബുധനാഴ്ച മന്ത്രി പൊൻ രാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര നിലയ്ക്കലിൽ തടഞ്ഞതിനേത്തുടർന്ന് വിവാദമുയർന്നിരുന്നു. മന്ത്രി എത്തിയപ്പോൾ പ്രോട്ടോക്കോൾ പാലിച്ചില്ല എന്ന വിമർശനവും വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
from mathrubhumi.latestnews.rssfeed https://ift.tt/2AaqV4h
via
IFTTT
No comments:
Post a Comment