കോഴിക്കോട്: കെ.സുരേന്ദ്രൻ ആചാരലംഘനം നടത്തിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമർശം അടിസ്ഥാനരഹിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ്ശ്രീധരൻ പിള്ള. ദേവസ്വം മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്. തെറ്റ് തിരുത്തി മാപ്പ് പറയാൻ മന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രി കാര്യങ്ങൾ മനസ്സിലാക്കുന്നില്ല. ശ്രീനാരായണധർമ്മത്തിൽ വിശ്വസിക്കുന്ന സമുദായക്കാരനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെ.സുരേന്ദ്രനും അതേ സമുദായക്കാരനാണ്. മരണശേഷം കുടുംബാംഗങ്ങൾക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കുമെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടല്ലോ. അത് അംഗീകരിച്ച് മാപ്പ് പറയാൻ മന്ത്രി തയ്യാറാകണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഇതുപോലെയൊരു കാര്യം പോലും അറിയാത്ത മന്ത്രിയുടെയും സർക്കാരിന്റെയും നീക്കം ശബരിമലയെ തകർക്കാനാണ് എന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി. അമ്മ മരിച്ച് ആറു മാസം പോലും തികയും മുമ്പാണ് കെ.സുരേന്ദ്രൻ ശബരിമലയിൽ വന്നതെന്നും ഇത് ആചാരലംഘനമാണ് എന്നുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമർശം. കഴിഞ്ഞ മാസവുംസന്നിധാനത്ത് വച്ച് സുരേന്ദ്രനെ കണ്ടതാണ്. അപ്പോഴൊന്നും ആചാരം ഉണ്ടായിരുന്നില്ല. ഒരു വിശ്വാസവും ഉള്ളവരല്ല ഇവർ. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വർഗീയ പ്രചരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചത്. 2018 ജൂലൈയിലാണ് സുരേന്ദ്രന്റെ അമ്മ മരിച്ചത്. കുടുംബത്തിൽ മരണം ഒരു വർഷത്തിന് ശേഷമേ ശബരിമലയ്ക്ക് പോകാവൂ എന്നാണ് ആചാരമെന്നാണ് മന്ത്രി പറഞ്ഞത്. Content Hghlights:PS SREEDHARAN PILLAI ,K SURENDRAN, SABARIMALA
from mathrubhumi.latestnews.rssfeed https://ift.tt/2PAIqFr
via
IFTTT
No comments:
Post a Comment