കൊച്ചി: ഹൈക്കോടതിയിലെ ജുഡീഷ്യൽ രജിസ്ട്രാർ ജയശ്രീ വൈഭവ് ജയപ്രകാശിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ എളമക്കരയിലെ വീട്ടിലാണ് രജിസ്ട്രാറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നും, മരണത്തിൽ ദുരൂഹതയില്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ ഭർത്താവാണ് ജയശ്രീയുടെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലീസെത്തി വിവരങ്ങൾ ശേഖരിച്ചു. ജയശ്രീയ്ക്ക് ചില കുടുംബപ്രശ്നങ്ങളുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ജയശ്രീയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. Content Highlights:kerala high court registrar jayashree vaibhav jayaprakash commits suicide in kochi
from mathrubhumi.latestnews.rssfeed https://ift.tt/2FBNnJI
via
IFTTT
No comments:
Post a Comment