എയര്‍ടെല്ലിനെ ഒഴിവാക്കി: റെയില്‍വെയില്‍ ഇനി ജിയോ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

എയര്‍ടെല്ലിനെ ഒഴിവാക്കി: റെയില്‍വെയില്‍ ഇനി ജിയോ

ന്യൂഡൽഹി: റെയിൽവെ ഇനി ജിയോയുടെ സേവനം ഉപയോഗിക്കും. ആറു വർഷമായി ഉപയോഗിച്ചുവരുന്ന എയർടെലിന്റെ സേവനമാണ് നിർത്തുന്നത്. ജനുവരി മുതലാണ് ജിയോയിലേയ്ക്ക് മാറുന്നത്. ഇതിലൂടെ ഫോൺ ബില്ലിൽ 35 ശതമാനം കുറവ് വരുമെന്നാണ് റെയിൽവെ പ്രതീക്ഷിക്കുന്നത്. 1.95 ലക്ഷം മൊബൈൽ കണക്ഷനുകളാണ് റെയിൽവെയ്ക്കുള്ളത്. ഇതിനായി പ്രതിവർഷം 100 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈവർഷം ഡിസംബർ 31ന് എയർടെല്ലിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് ജിയോയിലേല്ക്ക് മാറുക. കമ്പനി നാല് പാക്കേജുകളാണ് റെയിൽവേയ്ക്ക് നൽകുക. റെയിൽവെയിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് ഒരു പ്ലാൻ. പ്രതിമാസം 125 രൂപയ്ക്ക് 60 ജി.ബി പ്ലാനാണിത്. പ്രതിമാസം 99 രൂപയ്ക്ക് 45 ജി.ബി പ്ലാൻ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉഗ്യോഗസ്ഥർക്ക് ലഭിക്കും. 26 ശതമാനംപേരും ഈ തലത്തിലുള്ള വരിക്കാരാണ്. പ്രതിമാസം 67 രൂപയ്ക്ക് 30 ജി.ബി പ്ലാൻ ലഭിക്കുക ഗ്രൂപ്പ് സി ഉദ്യോഗസ്ഥർക്കാണ്. 72 ശതമാനം വരിക്കാരും ഈ വിഭാഗത്തിലാണ്. Content Highlights:Reliance Jio to take over as service provider for Railways,Railways has been using Bharti Airtel for over six years


from mathrubhumi.latestnews.rssfeed https://ift.tt/2r12JgK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages