കൊച്ചി: എസ്.പി. യതീഷ് ചന്ദ്ര അറിയപ്പെടുന്ന നമ്പർ വൺ ക്രിമിനലാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ പശ്ചാത്തലവും മുൻനിലപാടുകളും പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഗെയിൽ സമരകാലത്ത് ഏഴുവയസുകാരനായ കുട്ടി വരെ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ടിരുന്നു. പല സമരത്തെയും മർദ്ദനമുറകളിലൂടെ നേരിട്ടയാളാണ് യതീഷ് ചന്ദ്രയെന്നും എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിലും സന്നിധാനത്തും കശ്മീരിൽ യുദ്ധം നടക്കുമ്പോൾ കാണുന്നതിന് സമാനമായ സാഹചര്യമാണ്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനൊപ്പം ശബരിമലയിൽ സന്ദർശനം നടത്തിയപ്പോൾ ആയുധധാരികളായ പോലീസുകാരെയാണ് കാണാൻ കഴിഞ്ഞതെന്നും, സന്നിധാനത്ത് പോലീസ് ബാരിക്കേഡുകൾ കൊണ്ട് നിറച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിൽ സ്ഥിരം നാമജപം നടക്കുന്ന മണ്ഡപങ്ങളിൽപോലും പോലീസ് ബാരിക്കേഡുകൾ നിറച്ചിരിക്കുകയാണ്. സന്നിധാനത്ത് ഭക്തർക്ക് ശരണം വിളിക്കാൻ കഴിയുന്നില്ല. പോലീസ് ഭക്തരെ പീഡിപ്പിക്കുകയാണ്. പോലീസ് അവരുടെ അഹങ്കാരം ഉപയോഗിച്ച് അയ്യപ്പവിശ്വാസികളെ തകർക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ പോലീസ് രാജ് പ്രഖ്യാപിച്ചിരിക്കുകയാണെന്നുംശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പോലീസുകാരെ കൊണ്ടുവന്ന് അരാജകത്വം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.സന്നിധാനത്തിന്റെ ചുമതലയുള്ള ഐ.ജി. വിജയ് സാഖറെക്കെതിരെയും എ.എൻ. രാധാകൃഷ്ണൻ രൂക്ഷ വിമർശനം നടത്തി. വിജയ് സാഖറെ ഒന്നാന്തരം ക്രിമിനലാണെന്നും, അത്തരംകാര്യങ്ങളിൽ പി.എച്ച്.ഡി എടുത്തയാളാണെന്നും സമ്പത്തിന്റെ കസ്റ്റഡി മരണത്തിൽ മുഖ്യപ്രതിയായ വിജയ് സാഖറെയെ പിണറായി വിജയൻ നേരിട്ട് താത്പര്യമെടുത്ത് നിയോഗിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:sabarimala issue; bjp leader an radhakrishnan against sp yatish chandra and police
from mathrubhumi.latestnews.rssfeed https://ift.tt/2DOHVBz
via
IFTTT
No comments:
Post a Comment