നിയന്ത്രണം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്; കോടതിയെ സമീപിക്കാന്‍ ബിജെപി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 17, 2018

നിയന്ത്രണം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്; കോടതിയെ സമീപിക്കാന്‍ ബിജെപി

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ അറസ്റ്റുകൾ തുടരുമെന്ന് പോലീസ്. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി. ശബരിമലയിലെ പോലീസ് നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതി വൈകുന്നേരം ഗവർണറെ കാണുമെന്നും റിപ്പോർട്ടുണ്ട്. തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുൻപുണ്ടായ അക്രമ സംഭവങ്ങളിൽ ഇവരുടെ പങ്ക് വ്യക്തമായിക്കഴിഞ്ഞതായും പോലീസ് പറയുന്നു. രാത്രിയിൽ ശബരിമല കയറുന്നതിന് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണം മറികടന്ന് സന്നിധാനത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചവരെ പോലീസ് തടഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലേക്ക് നയിച്ചത്.ആർഎസ്എസ് നേതാവ് കെ പി ശശികലയും ഇന്നലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും അടക്കമുള്ളവരാണ്അറസ്റ്റിലായത്. ബിജെപി നേതാക്കൾ വീണ്ടും ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിക്കുമെന്നും സൂചനയുണ്ട്.ഇനിയും നേതാക്കൾ ശബരിമലയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട് കറന്തക്കാട് നടത്തിയ റോഡ് ഉപരോധം. ഫോട്ടോ: എൻ.രാമനാഥ് പൈ. പോലീസ് നടപടിയിൽ അയവുവരാത്ത സാഹചര്യത്തിൽ ബിജെപി കോടതിയെ സമീപിക്കുമെന്നാണ് സൂചന. ശബരിമലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയ പോലീസ് നടപടിക്കെതിരെയാണ് ബിജെപി കോടതിയെ സമീപിക്കുന്നത്. പോലീസ് നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുകയെന്നാണ് റിപ്പോർട്ട്. അതേസമയം, ശബരിമലയിലെ പോലീസ് നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതി ഗവർണറെ കാണും. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഇന്നു വൈകിട്ട് കോട്ടയം ഗസ്റ്റ്ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു. ഫോട്ടോ: സി.ബിജു. ഇതിനിടെ, പകൽ സമയത്തും ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. 11.30 മുതൽ രണ്ടു മണിവരെ പമ്പയിൽനിന്ന് സന്നിധാനത്തേയ്ക്ക് ഭക്തരെ കയറ്റിവിടില്ല. ഈ സമയത്ത് സന്നിധാനത്തുള്ള ഭക്തർക്ക് തിരികെ പോകാൻ അനുവദിക്കും. ശബരിമലയിലെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ നിയന്ത്രണം എന്നാണ് സൂചന. തിരുവനന്തപുരത്തെ റോഡ് ഉപരോധം ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ജി.ബിനുലാൽ. Content highlights:security arrangements in sabarimala, sabarimala women entry, bjp, Sabarimala protest


from mathrubhumi.latestnews.rssfeed https://ift.tt/2Be9iCd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages