സ്കൂളുകളിൽ പൊതിച്ചോർ ഇനി പടിക്ക്‌ പുറത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

സ്കൂളുകളിൽ പൊതിച്ചോർ ഇനി പടിക്ക്‌ പുറത്ത്

കുണ്ടറ : വാട്ടിയ ഇലയിൽ പൊതിഞ്ഞ് ചോറും ചമ്മന്തിയും സ്കൂളിലേക്ക് കൊണ്ടുപോയകാലം മറയുന്നു. ഇനിമുതൽ സ്കൂളിൽ ഭക്ഷണപ്പൊതികൾ കൊണ്ടുവരാൻ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. പകരം സ്റ്റീൽ ടിഫിൻ ബോക്സ് ഉപയോഗിക്കണം. സ്കൂളിലെ പൊതുവേദിയിൽ അതിഥികൾക്ക് ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യരുതെന്നും നിർദേശമുണ്ട്. ചില സ്കൂളുകൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശങ്ങൾ. സ്കൂളുകളിൽ നടക്കുന്ന യോഗങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കാരി ബാഗുകൾ, പേപ്പർ കപ്പുകൾ എന്നിവ ഉപയോഗിക്കരുത്. പകരം സ്റ്റീൽ/കുപ്പി ഗ്ലാസുകൾ ഉപയോഗിക്കണം. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബൊക്കെ, പ്ലാസ്റ്റിക്/ഫ്ളെക്സ് ഉപയോഗിച്ചുള്ള ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. സ്റ്റീൽ കുപ്പികളിൽ കുടിവെള്ളം കൊണ്ടുവരാൻ കുട്ടികളെ പ്രേരിപ്പിക്കണം. സ്കൂൾ വളപ്പിൽ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുത്. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം. സ്കൂളിൽ ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനം വേണം. ശുചിമുറികളിൽ ജലലഭ്യത ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. content highlights: School meal, tiffin box, meals wrapped in banana leaves


from mathrubhumi.latestnews.rssfeed https://ift.tt/2S3tlJq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages