മദ്യപിച്ച യാത്രക്കാരന്‍ ബഹളമുണ്ടാക്കി; ഇന്‍ഡിഗോ വിമാനത്തിന്റെ യാത്ര മുടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

മദ്യപിച്ച യാത്രക്കാരന്‍ ബഹളമുണ്ടാക്കി; ഇന്‍ഡിഗോ വിമാനത്തിന്റെ യാത്ര മുടങ്ങി

ന്യൂഡൽഹി: യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകേണ്ട വിമാനമാണ് പുറപ്പെടാൻ വൈകിയത്. റൺവേയിലൂടെ കുറച്ചുദൂരം സഞ്ചരിച്ച വിമാനം നിമിഷങ്ങൾക്കുള്ളിൽ ടെർമിനലിലേക്ക് തിരിച്ചെത്തുകയായിരുന്നു. വിമാനം നീങ്ങിയ ഉടൻ ഒരു യാത്രക്കാരൻ സീറ്റിൽ നിന്ന് എഴുന്നേൽക്കുകയും സീറ്റ് ബെൽറ്റ് ധരിച്ച് ഇരിക്കാൻ ആവശ്യപ്പെട്ട വിമാനത്തിലെ ജോലിക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിനെ തുടർന്നാണ് വിമാനം ടെർമിനലിലേക്ക് തിരികെയെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഒരു യാത്രക്കാരൻ തടസം സൃഷ്ടിക്കുന്നുവെന്ന് വിമാനത്തിൽ നിന്ന് രാത്രി 11.30 ഓടെ വിവരം ലഭിച്ചതിനെ തുടർന്നാണ് അവിടെയെത്തിയതെന്നും യാത്രക്കാരനേയും കൂടെയുണ്ടായിരുന്ന സുഹൃത്തിനേയും കസ്റ്റഡിയിലെടുത്തതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദീകരിച്ചു. വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നു. ഇൻഡിഗോയുടെ 6ഇ-767 വിമാനമാണ് യാത്ര നിർത്തി വെച്ചത്. വിമാനക്കമ്പനി ഇക്കാര്യം സംബന്ധിച്ച് പരാതിയൊന്നും നൽകിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. തടസമുണ്ടാക്കിയ യാത്രക്കാരനെ പിന്നീട് വിട്ടയച്ചു. സംഭവത്തെ കുറിച്ച് ഇൻഡിഗോ കമ്പനി പ്രതികരിച്ചിട്ടില്ല. Content Highlights:'Drunk' passenger fights with crew, Hyderabad, IndiGo flight, Abort take-off


from mathrubhumi.latestnews.rssfeed https://ift.tt/2r1qPrD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages