കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ല- സ്പീക്കര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ല- സ്പീക്കര്‍

തിരുവനന്തപുരം:കെ.എം ഷാജിയെ നിയമസഭയിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നുംരേഖാമൂലമുള്ള നിർദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാൻ പറ്റില്ലെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. കേരള ഹൈക്കോടതിയുടെ വിധി നിയമസഭയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ കണ്ടെത്തൽ, വിധി സ്റ്റേ ചെയ്ത കാലയളവ് എന്നിവ വ്യക്തമാക്കിയാണ് അറിയിപ്പ് ലഭിച്ചത്. അതിന് ശേഷം മറ്റൊരു അറിയിപ്പ് ലഭിക്കാതെ നിലപാടെടുക്കാൻ സാധിക്കില്ല. അറിയിപ്പ് ലഭിച്ചാൽ ആ നിമിഷം നിലപാട് സ്വീകരിക്കും. പി.സി. ജോർജിനെതിരായ പരാതികൾ ഗൗരവത്തോടെ കാണുന്നുവെന്നും പരാതികൾ എത്തിക്സ് കമ്മറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. അവർ അക്കാര്യം അന്വേഷിക്കുന്നുണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ ദിനം പ്രതി അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാലത്തിന് പുറകോട്ട് നടക്കാൻ സാധിക്കില്ല. മലയാളികൾക്കെല്ലാം അഭിമാനിക്കാനുള്ള അവകാശമുണ്ട് നമ്മുടെ നവോത്ഥാനത്തിന്. അതിന് തുടർച്ചയുണ്ടാകേണ്ടത് ഏതൊരു കാലഘട്ടത്തിന്റെയും ആവശ്യമാണ്. നവോത്ഥാനത്തിനോട് പുറംതിരിഞ്ഞുനിന്നാൽ നമ്മുടെ സമൂഹം പിറകോട്ട് പോകുമെന്നും സ്പീക്കർ ഓർമിപ്പിച്ചു. ഇന്ത്യ രൂപീകരിക്കപ്പെട്ടതും നിലനിൽക്കുന്നതും ഇന്ത്യയുടെ അടിസ്ഥാനപരമായ കരുത്തും ഭരണഘടനയാണ്, ഭരണഘടന മാത്രമാണ്. ഭരണഘടനയ്ക്ക്, വിശ്വാസം പകരംവെയ്ക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ശരിയാണെന്നു തോന്നുന്നില്ല. 1836 ൽ ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പ് കേരളത്തിലെ ഹിന്ദുസമൂഹം ആരായിരുന്നുവെന്നുകൂടി നമ്മൾ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഡോ. പൽപ്പു മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദമെടുത്ത് വന്ന് ജോലിക്ക് അപക്ഷിച്ചു. തിരുവിതാംകൂർ റോയൽ സർവീസിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം നൽകു. ഹിന്ദുവല്ലാത്തതുകൊണ്ട് ജോലിക്കെടുക്കില്ല എന്നാണ് പൽപ്പുവിനോട് അന്ന് പറഞ്ഞത്. ക്ഷേത്രപ്രവേശന വിളംബരം ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മാത്രമായിരുന്നില്ല, വലിയൊരു വിഭാഗം ജനങ്ങളുടെ ഹിന്ദുമതത്തിലേക്കുള്ള പ്രവേശനം കൂടിയായിരുന്നുവെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. വിശ്വാസമായിരുന്നു ശരിയെങ്കിൽ അന്നത്തെ വിശ്വാസ പ്രകാരം വലിയൊരു സമൂഹം ഹിന്ദുമതത്തിന് പുറത്താകുമായിരുന്നു. ചരിത്രത്തിൽ ഇത്തരം ഒരുപാട് അനുഭവങ്ങളുണ്ട്. അവയൊക്കെ ഇടയ്ക്ക് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഒരുസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് സഹായിച്ച നവോത്ഥാനത്തെ സംരക്ഷിക്കുക എന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ഒരു ബാധ്യതയാണെന്നും സ്പീക്കർ വ്യക്തമാക്കി. Content Highlights: K M Shaji MLA Election Case, Speaker P Sreeramkrishnan, Sabarimala Women Entry


from mathrubhumi.latestnews.rssfeed https://ift.tt/2QhfUrX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages