കോഴിക്കോട്:കുന്ദമംഗലം എം.എൽ.എ പി.ടി.എ. റഹീമിന്റെ മകനും മകളുടെ ഭർത്താവും സൗദി അറേബ്യയിൽ അറസ്റ്റിലായതായി റിപ്പോർട്ട്.ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന. പിടിഎ റഹീം എംഎൽഎയുടെ മകൻ ഷബീർ ടിപി, മകളുടെ ഭർത്താവ് ഷബീർ വായോളി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഷബീർ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലറാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും സൗദിയിൽ അറസ്റ്റിലായത്. കുഴൽപ്പണകേസിൽ പിടിയിലായ ഒരാളിൽ നിന്നുള്ള അന്വേഷണമാണ് രണ്ടുപേരിലേക്കും എത്തിയത്. എം.എൽ.എയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽഅറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് എംഎൽഎ മാധ്യങ്ങളോട് പ്രതികരിച്ചത്. content highlights:illegal money, hawala case, mlas son and son in law arrested, PTA Rahim
from mathrubhumi.latestnews.rssfeed https://ift.tt/2DE9aO5
via
IFTTT
No comments:
Post a Comment