ചൈനയിലെ സ്‌കൂളിന് മുന്നില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അഞ്ച് കുട്ടികള്‍ മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

ചൈനയിലെ സ്‌കൂളിന് മുന്നില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അഞ്ച് കുട്ടികള്‍ മരിച്ചു

ബെയ്ജിങ്: ചൈനയിലെ പ്രൈമറി സ്കൂളിന് മുന്നിൽ നിയന്ത്രണംവിട്ട കാർ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചുപേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. തെക്കു കിഴക്കൻ ചൈനയിലെ പ്രൈമറി സ്കൂളിനു മുന്നിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികൾ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാർ ദിശ തെറ്റിയാണ് വന്നതെന്ന് വ്യക്തമായിട്ടുണ്ട്. വരിവരിയായി നടന്ന കുട്ടികൾക്കിടയിലേക്ക് അതിവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ രണ്ടു വശത്തേക്കും തെറിച്ചു വീണു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കുട്ടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. Terrible! A car plowed into children outside a primary school in Liaoning Province on Thursday, injuring several of them. https://t.co/Atu1qIc9FV pic.twitter.com/Fh3DQua2MU — China Plus News (@ChinaPlusNews) 22 November 2018 Content Highlights:Car rams, China, 5 dead, 18 injured


from mathrubhumi.latestnews.rssfeed https://ift.tt/2TyMwwf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages