മിഡ്നാപ്പുർ:അമ്മയെ കോടാലി ഉപയോഗിച്ച് മകൻ വെട്ടിക്കൊന്നു. ബുധനാഴ്ച്ച രാവിലെ പശ്ചിമബംഗാളിലെ മിഡ്നാപ്പുർജില്ലയിലെ ഗോൾട്ടോറിലാണ് സംഭവം. ഹിരാമോണി മുർമ്മു(55) ആണ് മകൻ ഗൊരച്ചന്ത് മുർമ്മുവിന്റെ വെട്ടേറ്റ് മരിച്ചത്. ഗൊരച്ചന്തിനെ അറസ്റ്റ് ചെയ്ത പോലീസ് വ്യാഴാഴ്ച്ച കോടതിയിൽഹാജറാക്കും. അമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ ഗൊരച്ചന്ത് കോടാലി ഉപയോഗിച്ച് തുടരെ വെട്ടുകയായിരുന്നു. ശേഷം ഇയാൾ വാതിൽ അകത്തുനിന്ന് പൂട്ടി മൃതദേഹത്തോടൊപ്പം ഇരുന്നു. ഉറക്കെയുള്ള ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് വാതിൽ തകർത്ത് റൂമിനകത്ത് കയറിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഹിരമോണിയെ ആണ്. ഗോരച്ചന്തിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. Content Highlight: Son kills mother with axe in Bengal,
from mathrubhumi.latestnews.rssfeed https://ift.tt/2qZENdq
via
IFTTT
No comments:
Post a Comment