ശബരിമല: ശബരിമലയിലെ നിരോധനാജ്ഞയുടെ കാലാവധി നാലുദിവസം കൂടി നീട്ടി. ജില്ലാ കളക്ടറാണ് നിരോധനാജ്ഞയുടെ കാലാവധി നവംബർ 26 വരെ നീട്ടിയത്. ഇലവുങ്കൽ,നിലയ്ക്കൽ,പമ്പ, സന്നിധാനം,എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയുടെ കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും സ്പെഷ്യൽ ഓഫീസറിന്റെയും റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് കളക്ടർ വിഷയത്തിൽ തീരുമാനമെടുത്തത്. നിരോധനാജ്ഞ പിൻവലിക്കണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആവശ്യമുന്നയിച്ചിരുന്നു. ഒരാഴ്ച മാത്രമാണ് നിരോധനാജ്ഞ ഏർപ്പടുത്തിയിരുന്നത്. ഇതിനുമുമ്പ് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നടതുറന്ന സമയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. content highlights:prohibitory order continues in sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2KwNy81
via
IFTTT
No comments:
Post a Comment