ആലപ്പുഴ: വനിതാ മതിലിനെ എതിർത്ത വിഎസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണിയാണ് വനിതാ മതിൽ നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം. വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് മനസ്സിലാക്കുന്നത്. സിപിഎമ്മും സിപിഐയും ഉൾപ്പെടുന്ന ഇടതുമുന്നണിയുടെ തീരുമാന പ്രകാരമാണ് വനിതാ മതിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഎസിന്റെ നിലപാട് ശരിയാണോ എന്ന് വിഎസിനോടുതന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു. Content Highlights:Women wall, Kanam Rajendran, VS Achuthananthan
from mathrubhumi.latestnews.rssfeed http://bit.ly/2AnwPQy
via
IFTTT
No comments:
Post a Comment