അച്ഛനും അമ്മയും ജോലിക്കുപോയി; അയല്‍വാസി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 17, 2018

അച്ഛനും അമ്മയും ജോലിക്കുപോയി; അയല്‍വാസി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു

ന്യൂഡൽഹി: മൂന്ന് വയസുകാരിയെ അയൽക്കാരൻ ക്രൂരമായ പീഡിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിൽ വെച്ചാണ് പെൺകുട്ടിയ കാവൽക്കാരനായി ജോലിചെയ്യുന്ന അയൽവാസി പീഡിപ്പിച്ചത്. ഡൽഹിയിൽ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തുമ്പോൾ അബോധാവസ്ഥയിലാരുന്നു കുട്ടി. ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചു. കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി. പെൺകുട്ടി താമസിക്കുന്ന അതേ കെട്ടിടത്തിലാണ് കാവൽക്കാരനും താമസിക്കുന്നത്. പെൺകുട്ടിയുടെ അച്ഛൻ കൽപ്പണി ചെയ്യുന്നയാളാണ്,അമ്മ വീട്ടുജോലിയും. ഇരുവരും ജോലിയ്ക്കായി പുറത്തുപോയപ്പോഴാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് 40 കാരനായ അയൽവാസിയെനാട്ടുകാർ പിടികൂടി മർദിച്ചു.ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. Content Highlight: 3-Year-Old Girl Raped By Guard in Delhi


from mathrubhumi.latestnews.rssfeed https://ift.tt/2Lkd7JM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages