ആലപ്പുഴ: വനിതാ മതിലിനായി നിർബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. ക്ഷേമ പെൻഷൻകാരിൽനിന്ന് ആരെങ്കിലും പിരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അങ്ങനെ തീരുമാനിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അത് തങ്ങളുടെ അറിവോ നിർദേശമോ ഇല്ലാതെയാണെന്നും സുധാകരൻ പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് എൻഎസ്എസ് ഇത്തരമൊരു നിലപാട് എടുക്കുന്നത്. അവർ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരാണ്. വനിതാ മതിലുമായി ബന്ധപ്പെട്ട എൻഎസ്എസ് നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതാ മതിൽ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിവാദം വേണ്ടെന്നും സുധാകരൻ പറഞ്ഞു. ശബരിമല വിഷയം സജീവമായി നിൽക്കെ ഇതര മതസംഘടനകളെ വനിതാ മതിലിൽ പങ്കെടുക്കാൻ വിളിച്ചാൽ സർക്കാരിന്റെ സദുദ്ദേശ്യം ദുർവ്യാഖ്യാനം ചെയ്യാൻ ഇടയാകുമായിരുന്നെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Content Highlights:G Sudhakaran, NSS, Women Wall
from mathrubhumi.latestnews.rssfeed http://bit.ly/2GWoBEu
via
IFTTT
No comments:
Post a Comment