കൊല്ലാനും മടിക്കേണ്ട,ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം; വിദ്യാര്‍ഥികളോട് വിസി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 30, 2018

കൊല്ലാനും മടിക്കേണ്ട,ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം; വിദ്യാര്‍ഥികളോട് വിസി

ലഖ്നൗ: ഉത്തർപ്രദേശിൽ ഒരു മാസത്തിനിടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ടുള്ള പുർവഞ്ചാൽ സർവകലാശാല വൈസ് ചാൻസലറുടെ പ്രസ്താവന വിവാദമാകുന്നു. വിദ്യാർഥികളോട് കൊലപാതകം നടത്താൻ മടിച്ച് നിൽക്കേണ്ടതില്ലെന്ന് ആഹ്വാനം ചെയ്തുള്ള സർവകലാശാല വിസി രാജാ റാം യാദവിന്റെ പ്രസ്താവനയാണ് വിവാദമാകുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ പുർവാഞ്ചൽ സർവകലാശാലയിൽ വിദ്യാർഥികളാണെങ്കിൽ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത്. ആരുമായെങ്കിലും നിങ്ങൾക്ക് ഒരു മൽപിടിത്തം വേണ്ടി വരികയാണെങ്കിൽ അവരെ നിങ്ങൾ അടിക്കുക. ഇനി അവർ കൊല്ലപ്പെട്ടാൽ നിങ്ങൾ ഇങ്ങോട്ടേക്ക് പോരൂ. ഞങ്ങളത് കൈകാര്യം ചെയ്തോളാം ഇതായിരുന്നു വീഡിയോയിൽ രാജാ റാം യാദവ് പറയുന്നത്. ഗാസിപുരിലെ ഗാന്ധിപുരം സത്യദേവ് കോളേജിൽ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ഇദ്ദേഹത്തിന്റെവിവാദപ്രസംഗം. അലഹബാദ് യൂണിവേഴ്സിറ്റിയിലെ ഊർജതന്ത്രം പ്രൊഫസറായിരുന്ന രാജാ റാം യാദവിനെ കഴിഞ്ഞ വർഷമാണ് പുർവഞ്ചാലിൽ വൈസ് ചാൻസലറായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പായി കഴിഞ്ഞ ദിവസം ഗാസിപുരിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ഒരു പോലീസ് കോൺസ്റ്റബിൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം പ്രോത്സാഹിപ്പിച്ചുക്കൊണ്ടുള്ള ഒരു സർവകലാശാല വിസിയുടെ പ്രസ്താവന പുറത്തുവരുന്നത്.സംഭവത്തിൽ യുപി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്. Content Highlights:controversial statement by vice chancellor of purvanchal university


from mathrubhumi.latestnews.rssfeed http://bit.ly/2AoGjLl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages