ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇന്ത്യയെ പഴി ചാരി വീണ്ടും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സൈന്യത്തിന്റെ ഏറ്റുമുട്ടലിൽ സാധാരണ ജനങ്ങൾ കൊല്ലപ്പെടാനുണ്ടായ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇമ്രാന്റെ കുറ്റപ്പെടുത്തൽ. കഴിഞ്ഞ ദിവസം പുൽവാമയിൽ തീവ്രവാദികളുമായി സൈന്യവും പോലീസും നടത്തിയ ഏറ്റുമുട്ടലിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെസമീപിക്കുമെന്നാണ് ഇമ്രാൻ പറയുന്നത്. ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ഇമ്രാൻ കുറ്റപ്പെടുത്തി. നിഷ്കളങ്കരായ ജനങ്ങളെ ഇന്ത്യൻ സുരക്ഷാസേന കൊലപ്പെടുത്തിയതിൽ അപലപിക്കുന്നു. ചർച്ച മാത്രമാണ് കശ്മീർ വിഷയം പരിഹരിക്കാൻ സഹായകമാകുക. കൊലപാതകങ്ങളും അക്രമവും പ്രശ്നപരിഹാരമാകില്ല. ഇന്ത്യയുടെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ അറിയിക്കുകയും ജമ്മുകശ്മീരിൽ ഹിതപരിശോധന നടത്താൻ ആവശ്യപ്പെടുകയും ചെയ്യും. ഇമ്രാൻ ട്വീറ്റ് ചെയ്തു. കശ്മീരികൾക്ക് അവരുടെ ഭാവി സ്വയം തീരുമാനിക്കാൻ കഴിയുന്ന അവസ്ഥയാണ് ഉണ്ടാവേണ്ടതെന്നും മറ്റൊരു ട്വീറ്റിൽ ഇമ്രാൻ പറഞ്ഞു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽഏഴ് പേർ കൊല്ലപ്പെടുകയും 23ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് തീവ്രവാദികളും രണ്ട് സാധാരണക്കാരും ഉണ്ടായിരുന്നു. ഏറ്റുമുട്ടൽ സാധ്യതയുള്ള ഇടങ്ങളിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദേശം നൽകിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PFkBrb
via
IFTTT
No comments:
Post a Comment