പിണറായി: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വിളിച്ച യോഗത്തിലേക്ക് ന്യൂനപക്ഷ സംഘടനകളെ ക്ഷണിക്കാതിരുന്നത് ആർ.എസ്.എസിന് ആയുധമാവാതിരിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാറപ്രം സമ്മേളന വാർഷികത്തിന്റെ ഭാഗമായി പിണറായിയിൽ സി.പി.എം. സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മറ്റ് മറുപടികൾ വനിതാമതിൽ ആശയം ഉയർന്നപ്പോൾത്തന്നെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട സ്ത്രീകളെ വനിതാ മതിലിൽ പങ്കെടുപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി ഒന്നിന് റോഡിലിറങ്ങി നോക്കിയാൽ പരിപാടിയിൽ എത്ര ന്യൂനപക്ഷ സമുദായാംഗങ്ങളുണ്ടെന്ന് ചെന്നിത്തലയ്ക്ക് വ്യക്തമാകും. ക്ഷേമപെൻഷൻ വാങ്ങുന്നവരിൽനിന്ന് വനിതാ മതിലിനായി പണം പിരിച്ചുവെന്നത് ശുദ്ധ നുണ. ഇക്കാര്യം താൻ അന്വേഷിച്ചിരുന്നു. പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകിയാൽ അന്വേഷിക്കും. സ്ത്രീ ശാക്തീകരണത്തിനായി നീക്കിവെച്ച തുകയിൽനിന്ന് വനിതാ മതിലിനായി സർക്കാർ ഒരു രൂപപോലും എടുക്കില്ല. ഇക്കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. വനിതാമതിലിൽ സർക്കാരുദ്യോഗസ്ഥരായ വനിതകൾ പങ്കെടുക്കുന്നതിൽ തടസ്സമില്ല. സ്ത്രീക്ക് പുരുഷന് തുല്യമായ അവകാശം സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ശബരിമലയിലേക്ക് യുവതി കയറുന്നോ ഇല്ലയോ എന്നതല്ല പ്രശ്നം. അതിനെ വിശാലമായതലത്തിലാണ് സർക്കാർ കാണുന്നത്. രാഹുൽഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി ശബരിമല യുവതീപ്രവേശത്തിൽ കേരളത്തിലെ കോൺഗ്രസ് നിലപാടെടുത്തത് ആർ.എസ്.എസിനെ സഹായിക്കാനാണ്. ആദ്യം കോടതിവിധിയെ അനുകൂലിച്ച ചെന്നിത്തല തങ്ങൾ യജമാനന്മാരാണെന്ന് കണക്കാക്കുന്ന ചിലരുടെ പിറകെപോയി സ്വന്തം നിലപാട് പണയംവെച്ചു. പുരുഷന് തുല്യമായ സ്ഥാനം സ്ത്രീക്ക് നൽകാനാവില്ല എന്ന നിലപാടിനെതിരേയാണ് വനിതാ മതിൽ. Content Highlights:Pinarayi Replay to Chennithala on Women Wall
from mathrubhumi.latestnews.rssfeed http://bit.ly/2RqnQHW
via
IFTTT
No comments:
Post a Comment