പീരുമേട്: ബാലികയെ പീഡിപ്പിച്ച് കൊന്ന കേസിൽ ഡി.എം.കെ. മുൻ എം.എൽ.എ.ക്കും സഹായിക്കും ശിക്ഷ നൽകിയ കോടതിവിധിയിൽ സന്തോഷമുണ്ടെന്നും വിധി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ. മുൻ എം.എൽ.എ. രാജ്കുമാർ, സഹായി ജയശങ്കർ എന്നിവരെയാണ് 10 വർഷം തടവിന് ശിക്ഷിച്ചത്. തോട്ടം തൊഴിലാളികളായ രക്ഷിതാക്കൾ സാമ്പത്തിക പരാധീനതകൾ കൊണ്ടാണ് ആറു വർഷം മുന്പ് എട്ടാം ക്ലാസിൽ പഠിച്ചിരുന്ന മകളെ തമിഴ്നാട്ടിൽ ജോലിക്ക് അയച്ചത്. പണിക്കൊപ്പം പഠനത്തിനുള്ള സൗകര്യവും നൽകുമെന്ന് ഇടനിലക്കാരായിനിന്നവർ ഉറപ്പ് നൽകിയിരുന്നു. പെരുമ്പല്ലൂർ എം.എൽ.എ.യായിരുന്ന രാജ്കുമാറിന്റെ വീട്ടിലായിരുന്നു മകൾക്ക് ജോലി. എന്നാൽ ദിവസങ്ങൾക്ക് ശേഷം മകൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഉടൻ തിരികെ കൊണ്ടുപോകണമെന്നും അറിയിച്ച് ഫോൺസന്ദേശം വന്നു. ഇതറിഞ്ഞ് പെരുമ്പല്ലൂരിൽ എത്തിയ ഇവർ അവശയായ മകളെയാണ് കണ്ടത്. ഉടൻതന്നെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ശവസംസ്കാരത്തിനെത്തിച്ച മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ കണ്ടതാണ് ബന്ധുക്കളെയും നാട്ടുകാരെയും സംശയത്തിലാക്കിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും മൃതദേഹം പരിശോധിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാർ സമരങ്ങൾ നടത്തുകയും മാധ്യമങ്ങൾ വിഷയം ജനശ്രദ്ധയിൽകൊണ്ടുവരികയും ചെയ്തു. പീരുമേട് എം.എൽ.എ. ഇ.എസ്.ബിജിമോൾ നിയമസഭയിൽ പ്രശ്നം ഉന്നയിച്ചിരുന്നു. തുടർന്നാണ് കേരള പോലീസ് ഇടനിലക്കാരായ മൂന്നു പ്രദേശവാസികളെ പിടികൂടിയത്. തുടർന്ന് കേസ് തമിഴ്നാട് പോലീസിന് കൈമാറി. എം.എൽ.എ.യായിരുന്ന രാജ്കുമാർ, സഹായി ജയശങ്കർ എന്നിവരടക്കം ഏഴുപേരെയാണ് പ്രതി ചേർത്തിരുന്നത്. നാലുപേരെ വെറുതെ വിടുകയും ഒരാൾ വിചാരണക്കിടെ മരിക്കുകയും ചെയ്തു. മലയാളിപെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസ്: ഡിഎംകെ നേതാവിന് 10 വർഷം തടവ് Content Highlight: DMK MLA Rajkumar gets 10-year jail: victim parent happy with verdict
from mathrubhumi.latestnews.rssfeed http://bit.ly/2GLVALW
via
IFTTT
No comments:
Post a Comment