കൊച്ചി: മുനമ്പത്തുനിന്ന് മീൻപിടിത്തബോട്ടിൽ ഓസ്ട്രേലിയയിലേക്കു കടന്നതിൽ 80 പേരുടെ വിശദാംശങ്ങൾ പോലീസിനു ലഭിച്ചു. ഇവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ബോട്ടിൽ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. ഭാരം കൂടിയതിനാലാണ് കുറെപ്പേർക്ക് തിരിച്ചുപോകേണ്ടി വന്നതും പോയതിൽ ചിലർ ബാഗുകൾ ഉപേക്ഷിച്ചതും. കേസിൽ ക്രിമിനൽ നടപടി ചട്ടം 102 പ്രകാരം തോപ്പുംപടി കോടതിയിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ.) സമർപ്പിച്ചു. മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന നിലയിലാണ് എഫ്.ഐ.ആർ. നൽകിയത്. ശ്രീലങ്കൻ അഭയാർഥി കുടുംബങ്ങളും തമിഴ്നാട്ടുകാരുമാണ് ബോട്ടിലുള്ളത്. നവജാത ശിശു ഉൾപ്പെടെ കുട്ടികളും സ്ത്രീകളുമുണ്ട്. മിക്കവരും അടുത്ത ബന്ധുക്കൾ. സ്വന്തം താത്പര്യപ്രകാരമാണ് ഇവർ പുറപ്പെട്ടതെന്നാണ് റിപ്പോർട്ടിലുള്ളത്. മുനമ്പത്തുനിന്ന് വാങ്ങിയ ദയാമാത-2 ബോട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ആളുകളെ കയറ്റിവിട്ടത്. ഐസും മീനും സൂക്ഷിക്കുന്നതിനുള്ള ഉള്ളറകൾ പൊളിച്ച് ഹാളാക്കി. പകൽനേരം ബോട്ടിന്റെ പുറത്തുനിന്ന് യാത്രചെയ്യണം. പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രഭുവും രവിയും ഇങ്ങനെ മൊഴി നൽകിയിട്ടുണ്ട്. പരാതിക്കാർ ഇല്ലാത്ത കേസാണിത്. മുനമ്പം, വടക്കേക്കര പോലീസ് സ്റ്റേഷനുകളിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. പലയിടത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ 71 ബാഗുകൾ കണ്ടെത്തിയിട്ടുണ്ട്. മോഷണ വസ്തുവോ ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിക്കപ്പെട്ട വസ്തുവോ എന്ന നിലയിലാണ് സ്വമേധയാ കേസെടുത്തത്. ജനുവരി 12-ന് രാത്രി മാല്യങ്കരയിലെ സ്വകാര്യ ബോട്ടുജെട്ടിയിൽനിന്നാണ് ഓസ്ട്രേലിയ ലക്ഷ്യമാക്കി ബോട്ട് പോയത്. ഇൻഡൊനീഷ്യൻ തീരംവഴി ഓസ്ട്രേലിയക്കു പോകുമെന്നാണ് കരുതുന്നത്. ആദ്യം ക്രിസ്മസ് ദ്വീപിലേക്കാണ് പോകുന്നതെന്നും വാർത്തകൾ പരന്നിരുന്നു. ബോട്ട് കണ്ടെത്താനായി നാവിക സേനയും തീരസംരക്ഷണ സേനയും തിരച്ചിൽ തുടരുകയാണ്. കടലിൽ ആയിരക്കണക്കിന് മീൻപിടിത്ത ബോട്ടുകളുണ്ട്. അതിനാൽ ഈ ബോട്ട് കണ്ടെത്തുക ദുഷ്കരമാണെന്നു പറയുന്നു. Content Highlights:Munampam Human Trafficking Case
from mathrubhumi.latestnews.rssfeed http://bit.ly/2R8ukqU
via
IFTTT
No comments:
Post a Comment