വാഷിങ്ടൺ: രണ്ടുവർഷത്തെ ജീവിതം മാത്രമായിരുന്നു അവന് വിധിച്ചിരുന്നത്. ശനിയാഴ്ച അത് പൂർത്തിയാക്കി അബ്ദുള്ള ഹസൻ മരണത്തിന് കീഴടങ്ങി. ആശുപത്രിക്കിടക്കയിലെ ജീവിതത്തിനിടെ ആഗോളതലത്തിൽ താൻ വാർത്തയായതൊന്നും അറിയാതെ. തലച്ചോറിനെ ബാധിക്കുന്ന ഹൈപ്പോമിലിനേഷൻ എന്ന അസുഖത്തിന് കാലിഫോർണിയയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അവനെ കാണാൻ അമ്മ യെമെനി സ്വദേശിനി ഷൈമ സ്വിലേയ്ക്ക് അവസരം നിഷേധിക്കപ്പെട്ടതോടെയാണ് കുഞ്ഞ് അബ്ദുള്ള വാർത്തകളിൽ നിറയുന്നത്. മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കായിരുന്നു ഇവിടെ വില്ലനായത്. യു.എസ്. പൗരൻ അലി ഹസന്റെയും യെമെൻ പൗര ഷൈമ സ്വിലേയുടെയും മകനാണ് അബ്ദുള്ള. യെമെനിലായിരുന്നു അലിയുടെ കുടുംബം. എന്നാൽ യെമെനിൽ യുദ്ധം രൂക്ഷമായതോടെ ഇവർ ഈജിപ്തിലേക്ക് കുടിയേറി. അന്ന് അബ്ദുള്ളയ്ക്ക് വെറും എട്ടുമാസം മാത്രം പ്രായം. അബ്ദുള്ളയുടെ രോഗം തിരിച്ചറിയുന്നത് അപ്പോഴാണ്. ശ്വസനത്തിനുള്ള കഴിവിനെ ബാധിക്കുന്ന രോഗമാണ് ഹൈപ്പോമിലിനേഷൻ. മൂന്നുമാസം മുൻപാണ് വിദഗ്ധചികിത്സയ്ക്കായി അബ്ദുള്ളയും അച്ഛനും കാലിഫോർണിയയിലെത്തുന്നത്. ഓക്ലൻഡിലെ കുട്ടികളുടെ ആശുപത്രിയിലായിരുന്നു ചികിത്സ. എന്നാൽ അബ്ദുള്ളയ്ക്കിനി അധികനാൾ ജീവിക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. മകനെ കാണാൻ ഷൈമ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും യു.എസ്. വിദേശകാര്യമന്ത്രാലയം അനുമതി നൽകിയില്ല. വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ ഷൈമയ്ക്ക് വിസ അനുവദിച്ചു. ഡിസംബർ 19-ന് അവർ കാലിഫോർണിയയിലെത്തി. content highlights:Two-year-old boy at centre of US travel ban row dies
from mathrubhumi.latestnews.rssfeed http://bit.ly/2R1SAjm
via
IFTTT
No comments:
Post a Comment