സിബിഐ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരില്‍ ലോക്‌നാഥ് ബഹ്‌റയും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 30, 2018

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരില്‍ ലോക്‌നാഥ് ബഹ്‌റയും

ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ കേരള ഡിജിപി ലോക്നാഥ് ബഹ്റയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. നിലവിലെ ഡയറക്ടർ അലോക് വർമ ഫെബ്രുവരി ഒന്നിന് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് സിബിഐ ഡയറക്ടർ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന 17 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഴിമതി ഉൾപ്പെടെയുള്ള കേസുകളിലെ അന്വേഷണ മികവും സീനിയോരിറ്റിയും പരിഗണിച്ചാണ് ബഹ്റ ഉൾപ്പെടെയുള്ള 17 പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1983, 84, 85 ബാച്ചുകളിൽനിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ബഹ്റയ്ക്കു പുറമേ 1985 ബാച്ചിൽനിന്ന് ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്നായിക്കും പട്ടികയിലുണ്ട്. കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയത്തിനും വിജിലൻസ് കമ്മീഷണർക്കും ഇന്റലിജൻസ് ബ്യൂറോയ്ക്കും പട്ടിക അയച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കുന്നത് പ്രധാനമന്ത്രി അധ്യക്ഷനും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്ന സമിതിയായിരിക്കും. നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്ന് നിലവിലെ സിബിഐ ഡയറക്ടർ അലോക് വർമ കോടതിയെ സമീപിച്ചിരുന്നു. സിബിഐ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പട്ട വിഷയങ്ങളായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പരിഗണിച്ചിരുന്നത്. ഈ കേസ് വിധിപറയാൻ കോടതി മാറ്റിവെച്ചിരിക്കുകയാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്ത എൻഐഎയുടെ ഡിജിപി വൈ. സി മോദി എന്ന ഉദ്യാഗസ്ഥനും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയംആദ്യം തയ്യാറാക്കിയ 34 പേരുടെ പട്ടികയിൽനിന്നാണ് 17 പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. Content Highlights:Lokanath Behera, new CBI chief, Alok varma


from mathrubhumi.latestnews.rssfeed http://bit.ly/2EVKzFc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages