രാമക്ഷേത്രം ഒരു പാര്‍ട്ടിയുടെ മാത്രം അജണ്ട ; എന്‍.ഡി.എ.യുടേതല്ല- ചിരാഗ് പാസ്വാന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 17, 2018

രാമക്ഷേത്രം ഒരു പാര്‍ട്ടിയുടെ മാത്രം അജണ്ട ; എന്‍.ഡി.എ.യുടേതല്ല- ചിരാഗ് പാസ്വാന്‍

ന്യൂഡൽഹി: വികസന അജണ്ട മുൻനിർത്തിയാകണം ബിജെപി 2019-ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന നിർദേശവുമായി എൻഡിഎ സഖ്യകക്ഷിയായ എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. രാമ ക്ഷേത്രമെന്നത് ഒരു പാർട്ടിയുടെ മാത്രം അജണ്ടയാണ്. അല്ലാതെ എൻഡിഎ സർക്കാരിന്റെ അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു. എൽജെപി അധ്യക്ഷൻ രാം വിലാസ് പാസ്വാന്റെ മകനും ജുമയിഎംപിയുമാണ് ചിരാഗ്. രാമക്ഷേത്ര നിർമാണം, ഹനുമാന്റെ ജാതി തുടങ്ങിയ കാര്യങ്ങളുയർത്തി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബിജെപി അനുവദിക്കരുത്. ഡിസംബർ 10-ന് നടന്ന എൻഡിഎ യോഗത്തിൽ വികസന അജണ്ടയിൽ ഊന്നി മുന്നോട്ട് പോകണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചിരാഗ് പാസ്വാൻ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാമക്ഷേത്രം നിർമിക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നാൽ എൻഡിഎ ഘടകക്ഷികളായ എൽജെപിയും ജെഡിയുവും എതിർക്കുമോ എന്ന ചോദ്യത്തിന് അതൊരു സങ്കൽപ്പം മാത്രമാണെന്നും കോടതി വിധി എന്തായാലും ഞങ്ങൾഅനുസരിക്കുമെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കി. ബിജെപി അത്തരത്തിൽ ഒരു ഓർഡിനൻസ് കൊണ്ടുവരുമെന്ന് കരുതുന്നില്ല. അതുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഇതുവരെ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ മോദിയെ അധികാരത്തിലേറ്റുന്നതിൽ യുവാക്കളും കർഷകരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത് കൊണ്ടുതന്നെ സർക്കാർ അവരുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധകാണിക്കണമെന്ന് തന്റെ പിതാവ് മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകർക്കായി ഈ സർക്കാർ കുറേ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാലും അവരുടെ പ്രശ്നങ്ങൾ അവലോകനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടികൾ കാര്യമാക്കേണ്ടതില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ചെറിയഭൂരിപക്ഷത്തിന് മാത്രമാണ് പരാജയപ്പെട്ടത്. എന്നാൽ തന്നെ എപ്പോഴും തിരിച്ചെത്താനുള്ള ബിജെപി ഇവിടെ ഇപ്പോഴുമുണ്ടെന്നും ചിരാഗ് പറഞ്ഞു. Content Highlights:Advertising Temple is one party's agenda,not for NDA or Govt, Chirag Paswan.LJP


from mathrubhumi.latestnews.rssfeed https://ift.tt/2Ls6NA5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages