കപ്പല്‍-വിമാനയാത്രകളില്‍ വൈകാതെ ഫോണ്‍ വിളിക്കാം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 17, 2018

കപ്പല്‍-വിമാനയാത്രകളില്‍ വൈകാതെ ഫോണ്‍ വിളിക്കാം

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമ-സമുദ്രപരിധിയിൽ സഞ്ചരിക്കുന്ന വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളയിൽ ഫോൺ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും ഉടൻ കഴിയും. ഇതിനുള്ള ഫ്ലൈറ്റ് ആൻഡ് മരിടൈം കണക്ടിവിറ്റി (ഐ.എഫ്.എം.സി.) നിയമം സംബന്ധിച്ച് കേന്ദ്രസർക്കാർ ശനിയാഴ്ച വിജ്ഞാപനമിറക്കി. രാജ്യത്തു പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനികൾക്കും വിദേശ-ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യൻ ടെലികോം ലൈസൻസുള്ള ദാതാവുമായി സഹകരിച്ച് ഫോൺകോൾ-ഡേറ്റാ സേവനങ്ങൾ നൽകാം. ഇതിനുപുറമേ ആഭ്യന്തര-വിദേശ ഉപഗ്രഹങ്ങൾ വഴിയും വിമാനത്തിലും കപ്പലിലും ഈ സേവനങ്ങൾ ലഭ്യമാക്കാം. ബഹിരാകാശവകുപ്പിന്റെ അനുമതിയോടെ വേണം ഇത്. വിമാനം 3,000 മീറ്ററെങ്കിലും ഉയരത്തിലെത്തുമ്പോഴാണ് ഐ.എഫ്.എം.സി. സേവനങ്ങൾ പ്രവർത്തനക്ഷമമാകുക. ഭൂമിയിലെ മൊബൈൽ ശൃംഖലകളുമായി കൂടിക്കുഴഞ്ഞ് തടസ്സമുണ്ടാവാതിരിക്കാനാണിത്. ആദ്യ പത്തുവർഷം, ഐ.എഫ്.എം.സി. ലൈസൻസ് വർഷം ഒരു രൂപ നിരക്കിലാണ് നൽകുക. പെർമിറ്റുള്ളയാൾ ലൈസൻസ് ഫീസും സ്പെക്ട്രം ചാർജും നല്കേണ്ടി വരും. സേവനങ്ങളിൽനിന്നുള്ള വരുമാനം കണക്കാക്കിയായിരിക്കും ഇതു നൽകേണ്ടത്. Content Highlights;Government notifies rules for in-flight, maritime mobile phone services


from mathrubhumi.latestnews.rssfeed https://ift.tt/2BnvVDp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages