നിലയ്ക്കൽ: ശബരിമലയിൽ ദർശനം നടത്തുന്നതിന് രണ്ടു യുവതികൾ നിലയ്ക്കൽ വരെയെത്തി.കഴിഞ്ഞ ദിവസം ശബരിമലയിലെത്തി ദർശനം നടത്താനാവാതെ മടങ്ങിയ കണ്ണൂർ സ്വദേശിനികളായ രേഷ്മ നിശാന്തും ഷാനിലയുമാണ് ശബരിമലയിൽ പ്രവേശിക്കുന്നതിന് വീണ്ടുമെത്തിയത്. യുവതികളെ മടക്കിയയച്ചതായി പോലീസ് വ്യക്തമാക്കി. പുലർച്ചയോടെയാണ് ഇരുവരും മലയകയറാൻ നിലയ്ക്കൽ വരെ എത്തിയത്. ദർശനത്തിന് അവസരമൊരുക്കണമെന്ന് യുവതികൾ പോലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് ഇവരെ കൺട്രോൾ റൂമിലേയ്ക്ക് മാറ്റുകയുംഅരമണിക്കൂറോളം ചർച്ച നടത്തുകയും ചെയ്തു. പിന്നീട് ഇവരെ പോലീസ് വാഹനത്തിൽ നിലയ്ക്കലിൽനിന്ന് മാറ്റി. ഇവരെ എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഇവരെ എരുമേലിയിലേയ്ക്ക്മടക്കിയയച്ചതായി പോലീസ് പറഞ്ഞു. നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ശബരിമലയിൽ പ്രവേശിക്കാൻ യുവതികൾ എത്തിയത്. ഇവരടക്കം എട്ടു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ശബരിമല ദർശനം നടത്താൻ അവസരമൊരുക്കാമെന്ന് പോലീസ് ഉറപ്പുനൽകിയിരുന്നതാണെന്നും എന്നാൽ ഇത് പോലീസ് പാലിച്ചില്ലെന്നും യുവതികൾക്കൊപ്പം ശബരിമലയിലെത്തിയ സംഘാംഗങ്ങൾ പ്രതികരിച്ചു. കഴിഞ്ഞ ബുധനാഴ്ചയും ഈ യുവതികൾ മല ചവിട്ടാനെത്തിയിരുന്നു. എന്നാൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവരെ പോലീസ് ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു. നീലിമലയ്ക്കു സമീപം പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്നാണ് അന്ന് പോലീസ് ഇടപെട്ട് ഇവരെ തിരിച്ചയച്ചത്. യുവതികൾ ദർശനത്തിനെത്തുന്നതായി അറിഞ്ഞ് പമ്പയിലും പരിസരങ്ങളിലും പ്രതിഷേധക്കാർ സംഘടിച്ചിരുന്നു. ഇവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. Content Highlights:Sabarimala Women Entry, Reshma nishanth, Shanila
from mathrubhumi.latestnews.rssfeed http://bit.ly/2Fzoi16
via
IFTTT
No comments:
Post a Comment