13 ദിവസത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന് ദാരുണാന്ത്യം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 27, 2019

13 ദിവസത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന് ദാരുണാന്ത്യം

മാഡ്രിഡ്: ഒരു രാജ്യത്തിന്റെ മുഴുവൻ പ്രാർഥനയും മുന്നൂറിലേറെപേരുടെ 13 ദിവസംനീണ്ടുനിന്ന രക്ഷാപ്രവർത്തനവും വിഫലമായി. രണ്ടുവയസ്സുകാരൻ ജൂലേൻ റോസെല്ലോയ്ക്ക് ഒടുവിൽ കണ്ണീരോടെ വിട. ജനുവരി 13-ന് സ്പെയിനിലെ മലാഗ പ്രവിശ്യയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ ജൂലേൻ റോസെല്ലോയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കിയ രക്ഷാപ്രവർത്തനത്തിന് അവസാനമായത്. ജനുവരി 13-നാണ് ജൂലേൻ റോസെല്ലോ അബദ്ധത്തിൽ കുഴൽക്കിണറിൽ വീണത്. 360 അടി താഴ്ചയും ഒമ്പത് ഇഞ്ച് വ്യാസമുള്ള കുഴിയിലാണ് രണ്ടുവയസുകാരൻ വീണത്. കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവർത്തകർ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ കുട്ടി എവിടെയാണെന്നറിയാൻ ക്യാമറകൾ ഘടിപ്പിച്ച മൈക്രോ റോബോട്ടുകളെ കുഴിയിലേക്ക് ഇറക്കിയെങ്കിലും 260 അടി വരെ മാത്രമാണ് റോബോട്ടുകളെ എത്തിക്കാനായത്. തുടർന്ന് അപകടമുണ്ടായ കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയും തുരങ്കവും നിർമിക്കുകയായിരുന്നു. സ്പെയിനിൽ നടന്ന ഏറ്റവും ഊർജിതമായ രക്ഷാപ്രവർത്തനമായിരുന്നു മലാഗയിലേത്. നിരവധി മെഷീനുകൾ ഉപയോഗിച്ച് മുന്നൂറിലേറെ രക്ഷാപ്രവർത്തകർ ഇതിൽ പങ്കാളികളായി. എന്നാൽ ശക്തിയേറിയ പാറകളും കല്ലുകളും രക്ഷാപ്രവർത്തകരെ പ്രതിസന്ധിയിലാക്കി. ഇതിനിടെ കുട്ടിയുടേതെന്ന് കരുതുന്ന തലമുടി കുഴൽക്കിണറിൽനിന്ന് കണ്ടെത്തിയിരുന്നു. ഡി.എൻ.എ. പരിശോധനയിൽ ഇത് ജൂലേൻ റോസെല്ലോയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടി കുഴിയിലേക്ക് പതിച്ചപ്പോൾ പാറക്കല്ലുകളും മണ്ണുമടിഞ്ഞതാണ് കുട്ടി എവിടെയാണെന്ന് കണ്ടെത്തുന്നതിൽ വെല്ലുവിളിയായത്. ഇതിനിടെ സ്പെയിനിലെ മാധ്യമങ്ങളിലെല്ലാം ഈ മാരത്തോൺ രക്ഷാപ്രവർത്തനം പ്രധാനവാർത്തയായി. ഓരോ നിമിഷങ്ങളിലും ടി.വി. ചാനലുകൾ ഇതുസംബന്ധിച്ച വാർത്തകൾ ബ്രേക്ക് ചെയ്തു. തത്സമയ സംപ്രേക്ഷണങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും വിവരങ്ങളറിയാൻ ജനങ്ങളെല്ലാംകണ്ണും കാതും കൂർപ്പിച്ചിരുന്നു. ഒരു രാജ്യം മുഴുവൻ അവനുവേണ്ടി പ്രാർഥിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും അവസാനംകുറിച്ചാണ് ജൂലേന്റെ മൃതദേഹം കണ്ടെടുത്തെന്ന വാർത്ത പുറത്തുവന്നത്. മകൻ അപകടത്തിൽപ്പെട്ടത് മുതൽ മൃതദേഹം കണ്ടെടുക്കുന്നതുവരെ ജൂലേന്റെ മാതാപിതാക്കൾ കുഴൽക്കിണറിന് സമീപത്തുണ്ടായിരുന്നു. ഒടുവിൽ മകന്റെ ചലനമറ്റ ശരീരം പുറത്തെടുക്കുമ്പോൾ പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങൾ നൊമ്പരമായി. ജൂലേന്റെ മരണത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. സ്പെയിൻ രാജകുടുംബവും സംഭവത്തിൽ അനുശോചനമറിയിച്ചു. Content Highlights:after 13 days two year old boys dead body found from well


from mathrubhumi.latestnews.rssfeed http://bit.ly/2FPIjAK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages