സിറില്‍ റാമഫോസയുടെ ക്ഷണം സ്വീകരിച്ചു; ദക്ഷിണാഫ്രിക്ക സന്ദര്‍ശനത്തിന് രാഹുല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 27, 2019

സിറില്‍ റാമഫോസയുടെ ക്ഷണം സ്വീകരിച്ചു; ദക്ഷിണാഫ്രിക്ക സന്ദര്‍ശനത്തിന് രാഹുല്‍

ന്യൂഡൽഹി: ദക്ഷിണാഫ്രിക്ക സന്ദർശിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്ക് ക്ഷണം. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥിയായി എത്തിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. സന്ദർശനത്തിന്റെ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻകൂടിയാണ് സിറിൽ റാമഫോസ. ഇന്ത്യയിലെത്തിയ അദ്ദേഹവുമായി കോൺഗ്രസ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും ഉൾപ്പെട്ട സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെയാണ് രാഹുലിനെ റാമഫോസ ദക്ഷിണാഫ്രിക്ക സന്ദർശിക്കാൻ ക്ഷണിച്ചത്. ഇരുപാർട്ടികളും തമ്മിൽ ചരിത്രപരമായ ബന്ധമാണുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. വർണ വിവേചനത്തിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ വഹിച്ച പങ്കിനെ കൂടിക്കാഴ്ചയ്ക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് അനുസ്മരിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് റാമഫോസ ഇന്ത്യയിലെത്തിയത്. Content Highlights:Rahul Gandhi, South Africa, Cyril Ramaphosa


from mathrubhumi.latestnews.rssfeed http://bit.ly/2UhHy6r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages