ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുരയിൽ ക്ഷേത്രത്തിൽനിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ചസ്ത്രീ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ പതിനൊന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കബല്ലാപുര സ്വദേശിയും വീട്ടമ്മയുമായ കവിത(28)ആണ് മരിച്ചത്. ഇവരുടെ കുട്ടികളും അവശനിലയിൽ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 25 വെള്ളിയാഴ്ച ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പ്രസാദമെന്ന് പറഞ്ഞ് ഹൽവ വിതരണം ചെയ്തിരുന്നു. ഇത് കഴിച്ചവരെയാണ് പിന്നീട് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവദിവസം രണ്ട് അജ്ഞാതരായ സ്ത്രീകൾ ക്ഷേത്രത്തിലെത്തിയിരുന്നതായും ഇവരാണ് ഹൽവ വിതരണം ചെയ്തതെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസാദം വിതരണം ചെയ്ത രണ്ടു സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഹൽവ വിതരണം ചെയ്തത് ക്ഷേത്ര അധികൃതരുടെ അറിവോടെയല്ലെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ഡിസംബറിൽ കർണാടകയിലെ ചാമരാജനഗറിലും സമാനദുരന്തമുണ്ടായിരുന്നു. ക്ഷേത്രത്തിൽ പാകംചെയ്ത പ്രസാദത്തിൽ വിഷം കലർത്തിയതിനെ തുടർന്ന് 17 പേർ മരിക്കുകയും നൂറിലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. Content Highlights:one died and 11 hospitalized after eating prasadam in karnataka temple
from mathrubhumi.latestnews.rssfeed http://bit.ly/2DAU6Ag
via
IFTTT
No comments:
Post a Comment