ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് കോർപ്പറേറ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ ധനസഹായം ലഭിച്ചത് ബി ജെ പി ക്ക്. 437 കോടി രൂപയാണ് വിവിധ കോർപ്പറേറ്റ്, ബിസിനസ് മേഖലകളിൽ നിന്നായി പാർട്ടിക്ക് ലഭിച്ചത്. അതേ സമയം കോൺഗ്രസിന് ലഭിച്ചത് 19.298 കോടി മാത്രമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, എൻ സി പി, സി പി ഐ, സി.പി.ഐ.എം എന്നീ പാർട്ടികളെക്കാൾ പന്ത്രണ്ടിരട്ടിയാണ് ബി ജെ പിക്ക്കോർപ്പറേറ്റുകളിൽ നിന്നും സംഭാവനയായിലഭിച്ചിരിക്കുന്നത്.വിവിധ രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ്കമ്മീഷനു മുൻപാകെ സമർപ്പിച്ച വിവരങ്ങളിൽ നിന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് ഇത് സംബന്ധിച്ചറിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ബി ജെ പിക്ക് 2977 സംഭാവനകളിൽ നിന്നായി 437.04 കോടിയും കോൺഗ്രസിന് 777 സംഭാവനകളിൽ നിന്നായി 26.658 കോടിയും ലഭിച്ചു.കോർപ്പറേറ്റുകളിൽ നിന്നും ബിസിനസ് രംഗത്തുനിന്നുമായി 1207 സംഭാവനകളിൽ നിന്നായി 400.23 കോടിയും 1759 വ്യക്തികളിൽ നിന്ന്36.71 കോടിയുമാണ് ലഭിച്ചത്. കോൺഗ്രസിന് ബിസിനസ് ,കോർപ്പറേറ്റ് സെക്ടറുകളിൽ നിന്നുള്ള53 സംഭാവനകളിൽ നിന്നായി 19.298 കോടി രൂപയും 724 വ്യക്തികളിൽ നിന്നായി 7.36 കോടി രൂപയും മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത്. അതേ സമയം കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ ബി എസ് പിക്ക് 20,000 ൽ കൂടുതൽ സംഭാവനകൾ ലഭിച്ചിട്ടില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേശീയ പാർട്ടികൾക്ക് കോർപ്പറേറ്റ്, ബിസിനസ് വിഭാഗത്തിൽനിന്ന് ആകെ 1361 സംഭാവനകളിൽ നിന്നായി 422.04 കോടി(ആകെ ലഭിച്ച സംഭാവനയുടെ 89.82%) ലഭിച്ചു. പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയിരിക്കുന്ന രണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങളിലൊന്ന്. ബി ജെ പിക്ക് 154.30 കോടി (പാർട്ടിക്ക് ആകെ ലഭിച്ചതിന്റെ 35 ശതമാനം ) യും കോൺഗ്രസിന് 10 കോടിയും(പാർട്ടിക്ക് ആകെ ലഭിച്ചതിന്റെ 38 ശതമാനം) പ്രുഡന്റ് ഇലക്ടോറൽ ട്രസ്റ്റാണ് സംഭാവന നൽകിയിരിക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. Content Highlights:BJP Receives Maximum Corporate Donations Last Financial Year
from mathrubhumi.latestnews.rssfeed http://bit.ly/2FFOMx5
via
IFTTT
No comments:
Post a Comment